ന്യൂയോര്‍ക്ക്: കേരളത്തില്‍ നിന്നും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കു കുടിയേറി പാര്‍ക്കുന്ന മലയാളികള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളും അവരുടെ അവകാശങ്ങളും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.

ജൂണ്‍ 21 തിങ്കളാഴ്ച സൂം പ്ലാറ്റ്‌ഫോമിലൂടെ സംഘടിപ്പിച്ച പരിപാടിയില്‍ ഡോ.വി.കെ.അജിത്കുമാര്‍ യോഗ ക്ലാസ്സിനു നേതൃത്വം നല്‍കി. അമേരിക്കയില്‍ നിന്നും ഇന്‍ഡോ അമേരിക്കന്‍ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകനും യോഗപരിശീലകനുമായ തോമസ് കൂവള്ളൂര്‍ പ്രായോഗികാ യോഗാപരിശീലനം എങ്ങനെ അനുദിന ജീവിതത്തില്‍ പ്രയോജനം ചെയ്യുമെന്ന് വിശദീകരിച്ചു. തുടര്‍ന്ന് നടന്ന ചോദ്യോത്തര സെസ്സ്ഷനില്‍ മോഹന്‍കുമാര്‍, മോഹന്‍ നായര്‍, ജേഷിന് പാലത്തിങ്ങല്‍, റാണി അനില്‍കുമാര്‍, നജീബ് എം, ഡോ.വിമല, പി.പി ചെറിയാന്‍ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കെടുത്തു.

പിഎംഎഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കന്‍, പ്രസിഡന്റ് എം പി സലിം, സെക്രട്ടറി വര്‍ഗീസ് ജോണ്‍, ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്, യുഎസ്എ കോര്‍ഡിനേറ്റര്‍ ഷാജി രാമപുരം, കേരള കോര്‍ഡിനേറ്റര്‍ ബിജുതോമസ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍