ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം എല്‍മോന്റിലുള്ള കേരള സെന്റര്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 25 ന് ശനിയാഴ്ച നടന്നു.

ലിന്‍ഡ കോയിത്തറയുടെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടികള്‍, പ്രസിഡന്റ് ഷൈലപോള്‍, സെക്രട്ടറി ഉഷ ഷാജി, പിറവം സംഗമം രക്ഷാധികാരി എപ്പിസ്‌കോപ്പ ഫാ.ചെറിയാന്‍ നീലാങ്കല്‍ എന്നിവര്‍ തിരികൊളുത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

25 വര്‍ഷം പൂര്‍ത്തിയാകുന്ന വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ സംഗമം സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയും കൂടി ചേരല്‍ ആകുന്നതില്‍ സന്തോഷമുണ്ട് മാത്രമല്ല പുതുതലമുറയുടെ കൂടുതല്‍ പങ്കാളിത്തം പിറവം സംഗമത്തിന് പ്രചോദനം നല്‍കുന്നതായും പിറവത്തെ നിര്‍ധനരായ കുടുംബത്തിന് വീട് വച്ചുകൊടുക്കാന്‍ തീരുമാനിച്ചതിന്റെ ഫണ്ട് റെയിസിങ് പൂര്‍ത്തിയാക്കാനും സാധിച്ചതില്‍ ഷൈല പോള്‍ നന്ദി അറിയിച്ചു. 

പിറവം അസോസിയേഷന്റെ രക്ഷാധികാരി ഫാ.ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ, പിറവം നിവാസിയായ മൂവി സ്റ്റാര്‍ ലാലു അലക്സ്, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഏലിയാമ്മ ഫിലിപ്പ്, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സാബു കെ ജേക്കബ്, കെ.പി സലിം എന്നിവര്‍ ആശംസകളറിയിച്ചു. 

25 വര്‍ഷം പൂര്‍ത്തിയാക്കിയ സംഗമത്തില്‍ മുമ്പുള്ള പ്രസിഡന്റുമാരെ പൊന്നാടയണിച്ച് ആദരിച്ചു. കൂടാതെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കിയ മെഗാ സ്‌പോണ്‍സര്‍ പോള്‍ തോമസ്, മറ്റു സ്‌പോണ്‍സര്‍മാരേയും പ്രത്യേകം അഭിനന്ദിച്ചു. 

ഐക്യരാഷ്ട്ര സഭയില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി സംസാരിച്ച എയ്മിലിന്‍ റോസ് തോമസിനെ പിറവം നേറ്റീവ് അസോസിയേഷന്റെ ആദരവ് നല്കി.

അമേരിക്കയില്‍ പുതിയതായി രൂപം കൊണ്ട മലയാളീ പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് തമ്പാന്‍ ജോയ് പിറവം നേറ്റീവ് അസോസിയേഷന്റെ വീട് നിര്‍മാണ പദ്ധതിക്കു അഭിനന്ദനം അറിയിച്ചു.

സില്‍വര്‍ ജൂബിലി സംഗമത്തില്‍ തിരുവാതിര, ഡാന്‍സ്, എന്നിവ അരങ്ങേറി. പ്രീണ, സാറ കാടാപുറം, ഡോ:ഷാരണ്‍ പോള്‍, വീണ മാര്‍ട്ടിന്‍, ജെസ്ലിന്‍ ടോസിന്‍, ജെയിന്‍ അല്ലന്‍, അനയാ ജോയ്, അനു റോണി, നിനി ഡോണി, എലിസ തടത്തില്‍ എന്നിവരുടെ ഡാന്‍സുകളും ദാസ് കണ്ണംകുഴിയില്‍, അല്ലി പൗലോസ്, അനൂപ് ഷെനി എന്നിവരുടെ ഗാനാലാപനം സംഗമം കൂടുതല്‍ ആഘോഷമാക്കി. ഷൈല പോള്‍ (പ്രസിഡന്റ്), ഉഷാ ഷാജി (സെക്രട്ടറി) എന്നിവര്‍ ഭാരവാഹികളായി തുടരും. ജിഫി ജിമ്മി തടത്തില്‍ പരിപാടികളുടെ എം.സി. യായി പ്രവര്‍ത്തിച്ചു. സ്നേഹവിരുന്നോടെ സംഗമം സമാപിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജോസ് കാടാപുറം