ഹൂസ്റ്റണ്‍: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 13 ന് നടന്ന പിക്നിക് വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.

മിസ്സോറി സിറ്റിയിലെ 'കിറ്റിഹോളോ' പാര്‍ക്കിലായിരുന്നു പിക്‌നിക് സംഘടിപ്പിച്ചത്. കുടുംബസമേതം അംഗങ്ങള്‍ പങ്കെടുത്തു. പ്രായപരിധിക്കനുസരണമായ രീതിയില്‍ പല തരം കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. അന്യോന്യം സൗഹൃദങ്ങള്‍ പങ്കിട്ട ഈ അനര്‍ഘ നിമിഷങ്ങളെ വീണ്ടും നുകരാന്‍ ഏവരും ആകാംഷയോടെ കാത്തിരിക്കുകയാണ്. 

ഈ സംരംഭത്തെ വിജയകരമാക്കി തീര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ പ്രയത്നിച്ച സെക്രട്ടറി സുകു ഫിലിപ്പ്, ഷിബു കെ.മാണി, ആന്‍ഡ്രൂസ് ജേക്കബ് എന്നിവര്‍ പ്രത്യേകം അനുമോദനങ്ങള്‍ അര്‍ഹിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പിക്‌നിക് വിജയകരമാക്കാന്‍ സഹകരിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ലോകത്തിന് നല്ല നന്മകളും മാതൃകകളും സമ്മാനിച്ചുകൊണ്ട്, കോട്ടയം ക്ലബ് ഹൂസ്റ്റണ്‍ ഇനിയും ഉയര്‍ന്നു വരട്ടെ എന്ന് പങ്കെടുത്ത അതിഥികള്‍ ആശംസിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി