ഡാലസ്: ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ നേതൃത്വത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാള്‍ മെയ് 7  വെള്ളി മുതല്‍ 9 ഞായര്‍ വരെ ദേവാലയത്തില്‍ വെച്ച് ഇടവക വികാരി ഫാ.ജോണ്‍ കുന്നത്തുശ്ശേരിയുടെ  കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. 

മെയ് 2 ന് കൊടിയേറ്റത്തോടെ തുടക്കം കുറിക്കുന്ന പെരുന്നാള്‍ മെയ് 7 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, ഗാനശുശ്രുഷയും, സുവിശേഷ പ്രഭാഷണവും  ഉണ്ടായിരിക്കും. ഫാ.തോമസ് മാത്യു വചന ദൂത് നല്‍കും. 

മെയ് 8 ന് വൈകീട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, ഗാനശുശ്രൂഷയും, സുവിശേഷ പ്രഭാഷണവും നടത്തപ്പെടും. ഫാ.രാജേഷ് കെ.ജോണ്‍ മുഖ്യസന്ദേശം നല്‍കും. തുടര്‍ന്ന് ഭക്തി നിര്‍ഭരമായ റാസയും, ആശീര്‍വാദവും, നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും. 

മെയ് 9 ന് രാവിലെ 8:30 ന് പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന ശുശ്രുഷ, റാസ, നേര്‍ച്ച വിളമ്പ് തുടര്‍ന്ന് കൊടിയിറക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാ ശുശ്രൂഷകളും യൂട്യൂബ്/ഫേസ്ബുക്ക് ലൈവ് സ്ട്രീം (YOUTUBE: tinyurl.com/sgoclive, facebook.com/st.george.tx/live)  എന്നിവയിലൂടെ ഏവര്‍ക്കും ദര്‍ശിക്കാവുന്നതാണ്. 

പെരുന്നാള്‍ ആഘോഷങ്ങളില്‍ ദേവാലയത്തില്‍  വന്ന് പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ tinyurl.com/sgocihq എന്ന ലിങ്കില്‍  മുന്‍കൂറായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ നോര്‍ത്ത് ടെക്സാസില്‍ ഉള്ള ഏകദേവാലയമായ ഇവിടെ നടത്തപ്പെടുന്ന  ഓര്‍മ്മപെരുന്നാള്‍ വളരെ പ്രസിദ്ധമാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ.ജോണ്‍ കുന്നത്തുശ്ശേരിയില്‍ - 972 523 9656  
സ്മിത ഗീവര്‍ഗീസ് - 214 662 7070 
തോമസ് അച്ചു വറുഗീസ് - 817 905 6618  

വാര്‍ത്തയും ഫോട്ടോയും : ഷാജി രാമപുരം