അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട, ഡാലസ് സെന്റ് ഇഗ്‌നേഷ്യസ് ജാക്കോബെറ്റ് സിറിയക്ക് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍, മാര്‍ ഇഗ്‌നാത്തിയോസ് നൂറേനൊയുടെ ഓര്‍മപ്പെരുന്നാളും, 40-ാമത് വാര്‍ഷികാഘോഷവും, ഒക്ടോബര്‍ 13, 14, 15 ന് എന്നീ ദിവസങ്ങളില്‍ ഇടവക മെത്രാപോലീത്തയുടെ സാന്നിധ്യത്തില്‍ നടത്തപ്പെടുന്നു.

ഒക്ടോബര്‍ 8 ന് വി.കുര്‍ബ്ബാനാന്തരം, റവ.ഫാ.ഡോ.രജ്ജന്‍ മാത്യു (വികാരി), റവ.ഫാ.മാത്യൂസ് മണലേല്‍ചിറ എന്നിവരുടെ നേതൃത്വത്തില്‍ കൊടി ഉയര്‍ത്തുന്നതോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. 13-ാം തിയ്യതി (വെള്ളി) സന്ധ്യ പ്രാര്‍ത്ഥനയെ തുടര്‍ന്ന് വൈകീട്ട് 6.45ന് ഭക്ത സംഘനകളുടെ വാര്‍ഷികാഘോഷം, വിവിധ കലാപരിപാടികളോടെ നടത്തപ്പെടും. 

14 ന് വൈകീട്ട് 6.15ന് മെത്രപോലീത്താക്ക് സ്വീകരണവും, തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനക്കുശേഷം പ്രഗത്ഭവാഗ്മിയും വചന പ്രഘോഷകനുമായ വെരി.റവ.ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പാ വചന പ്രഭാഷണവും നടത്തും. ഇടവക ഗായക സംഘം ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ ആലപിക്കും.

15 ന് രാവിലെ 9 മണിക്ക് മെത്രപോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിക്കും. 

ശനി, ഞായര്‍ ദിവസങ്ങളില്‍ മുത്തുക്കുട, കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളോടുകൂടി, ചെണ്ട വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണവും നടത്തും.

പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി വൈദികര്‍ക്കുപുറമേ പോള്‍ ആര്‍.ഫിലിപ്പോസ് (സെക്രട്ടറി), ജോസഫ് ജോര്‍ജ് (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ പള്ളി മാനേജിങ്ങ് കമ്മിറ്റി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി വരുന്നു.  ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റു കഴിക്കുന്നത് അബ്രഹാം കോര, അലക്സ് തോമസ്, ബോബി പോള്‍ കുരിയാക്കോസ് ജോണ്‍ എന്നിവരുടെ കുടുംബങ്ങളാണ്. ഞായറാഴ്ച ഉച്ചയ്ക്ക് നടത്തപ്പെടുന്ന സ്നേഹവിരുന്നോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും. 

വാര്‍ത്ത അയച്ചത് : ജോസഫ് മാര്‍ട്ടിന്‍