PC Mathewഡാലസ്: ഡാലസ് - ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലക്‌സില്‍ കഴിഞ്ഞ 30 വര്‍ഷങ്ങളായി സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവസാന്നിധ്യമായ പിസി മാത്യു ഗാര്‍ലന്റ് സിറ്റി കൗണ്‍സിലിലേക്ക് ഡിസ്ട്രിക്റ്റ് 3 യില്‍ നിന്നും മത്സരിക്കുന്നു. ടെക്‌സാസിലെ ഏറ്റവും വലിയ സിറ്റികളില്‍ പന്ത്രണ്ടാം സ്ഥാനത്തുള്ള ഗാര്‍ലന്റില്‍ രണ്ടരലക്ഷത്തോളമാണ് പോപ്പുലേഷന്‍. മറ്റു സിറ്റികളില്‍ നിന്നും വ്യത്യസ്തമായി അതിവേഗം വളര്‍ച്ചയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന സിറ്റി കൂടിയാണ് ഗാര്‍ലന്റ്.

ആദ്യമായി കൗണ്‍സിലിലേക്ക് മത്സരിക്കുന്ന പി.സി. കടുത്ത മത്സരമാണ് നേരിടുന്നത്. ഇവിടെ ധാരാളമായി താമസിക്കുന്ന മലയാളി വോട്ടര്‍മാരാണ് സ്ഥാനാര്‍ത്ഥികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് അതുകൊണ്ടുതന്നെ വളര ആത്മവിശ്വാസത്തോടെയാണ് പിസി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതും നല്ലൊരു എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും കൂടിയാണ് പിസി.

ഏപ്രില്‍ 19 ന് ഏര്‍ലി വോട്ടിംഗ് ആരംഭിക്കുമ്പോള്‍ എല്ലാവരും നേരത്തെ വോട്ട് ചെയ്ത് പി.സി.യുടെ വിജയം ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റി  അഭ്യര്‍ത്ഥിച്ചു.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍