ഫിലാഡല്‍ഫിയ:  അമേരിയ്ക്കയുടെ കായിക മാമാങ്കമായ ഫുട്‌ബോളിന്റെ കലാശപോരാട്ടത്തില്‍ നിലവിലുള്ള ലോകചാമ്പ്യന്മാരായ ന്യുഇംഗ്ലണ്ട് പാട്രിയാര്‍ട്‌സിനെ വാശിയേറിയ പോരാട്ടത്തിലൂടെ തറപറ്റിച്ച്  ഇദംപ്രദമായി ഫിലാഡല്‍ഫിയ ഈഗിള്‍സ് ലോക ചാമ്പ്യന്മാരായി. 

പമ്പ മലയാളി അസോസിയേഷന്‍ ഈഗിള്‍സിന്റെ വിജയം ആഘോഷിക്കുന്നതിന് പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍  ഒത്തു ചേര്‍ന്നു. നീണ്ട 51 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഈ ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഫിലാഡല്‍ഫിയായില്‍ എത്തുന്നത്. 

വാര്‍ത്ത അയച്ചത് : ജോര്‍ജ്ജ് ഓലിക്കല്‍