ഒക്‌ലഹോമ: ഒക്‌ലഹോമ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ബുധനാഴ്ചയോടെ 600800 കവിഞ്ഞതായി ഒക്‌ലഹോമ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു.

മാര്‍ച്ച് 2020 ല്‍ കോവിഡ്19 കണ്ടെത്തിയതു മുതല്‍ ഇതുവരെ സംസ്ഥാനത്ത് 9983 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ പ്രതിദിനം 1235 പെരെ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 33 കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ഒക്‌ലഹോമയില്‍ ഇതുവരെ 2.2 മില്യണ്‍ പേര്‍ക്കും ആദ്യ കോവിഡ് വാക്‌സിന്‍ ലഭിച്ചതായും 1.84 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചതായും ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചു. ഒക്‌ലഹോമയില്‍ കോവിഡിന്റെ അതിവ്യാപനം ഉണ്ടായത് 2020 നവംബര്‍ മുതല്‍ 2021 ജനുവരി വരെയായിരുന്നു. പിന്നീട് രോഗവ്യാപനം കുറഞ്ഞെങ്കിലും ജൂലായ് മാസം മുതല്‍ ക്രമേണ കോവിഡ് രോഗികളുടെ എണ്ണം കൂടിവരികയായിരുന്നു.

അമേരിക്കയില്‍ ഇതുവരെ 42410607 കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുകയും 678407 പേര്‍ കോവിഡിനെതുടര്‍ന്ന് മരണമടയുകയും ചെയ്തിട്ടുണ്ട്. കോവിഡിനുശേഷം അമേരിക്കയിലെ സാധാരണ ജനജീവിതം മിക്കവാറും പുനഃസ്ഥാപിച്ചിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍