ഡാലസ്: പ്രോസ്പര്‍ മലയാളികളുടെ ഓണാഘോഷം ഓഗസ്റ്റ് 28 ന് ആര്‍ട്ടേഷ്യ കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ഓണാഘാഷത്തില്‍ പങ്കെടുത്തവരെല്ലാം കേരളത്തനിമയില്‍ ഓണവസ്ത്രങ്ങള്‍ അണിഞ്ഞെത്തി.

മലയാളി മങ്കമാരുടെ നേതൃത്വത്തില്‍ നടന്ന തിരുവാതിരയും, കൈകൊട്ടിക്കളിയും ശ്രദ്ധേയമായി. കുട്ടികളുടെ വിവിധ നൃത്തപരിപാടികള്‍ അരങ്ങേറി. ലീനസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഒരു പറ്റം യുവാക്കളുടെ സജീവ സാന്നിധ്യം ഓണാഘോഷങ്ങളുടെ വിജയത്തിനു കാരണമായി. 

വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍