സൗത്ത് ഫ്‌ളോറിഡാ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിദ്ധിയാര്‍ജിച്ച കൈരളി ആര്‍ട്‌സ് ക്ലബ് ഓണാഘോഷത്തോടനുബന്ധിച്ചു ''ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ച്ചയിലേക്കോ'' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു.
കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. പി. ജെ. ഫിലിപ്പാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് അനുഭവപ്പെടുന്ന മാന്ദ്യം അമേരിക്കന്‍ മലയാളിയെ എങ്ങനെ ബാധിക്കുമെന്ന് വിശദമായ ചര്‍ച്ചകള്‍ നടത്തി. മാനസിക വൈകല്യമുള്ള കുട്ടികളെ അധിവസിപ്പിക്കുന്ന ഒരു സ്‌കൂളിലെ നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഓണസദ്യയും സമ്മാനങ്ങളും നല്‍കിയത് അമേരിക്കയിലെ ഓണ സദ്യക്കുള്ള ചിലവുകള്‍ ചുരുക്കിയായിരുന്നു.
ഫൊക്കാനയുടെ നൂറു-വീട് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ നാലു ഭവന രഹിതര്‍ക്കു കൈരളി വീട് വച്ച് നല്‍കും.
കൈരളി പ്രസിഡന്റ് വറുഗീസ് ശാമുവേല്‍, അസോസിയേറ്റ് സെക്രട്ടറി ചെറിയാന്‍ മാത്യു, ട്രഷറര്‍ രാജുമോന്‍ ഇടിക്കുള, ഫൊക്കാന വൈസ് പ്രസിഡന്റ്എബ്രഹാം കളത്തില്‍, കേരള കണ്‍വെന്‍ഷന്‍ ചെയര്മാന് ജോര്‍ജി വറുഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.മാമന്‍ സി. ജേക്കബ് എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.
വാര്‍ത്ത അയച്ചത് : വറുഗീസ് സാമുവേല്‍