ഇന്‍ഡ്യാന: ഇന്‍ഡ്യാന മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ഉച്ചക്ക് ഒരു മണിയോടെ ഇന്‍ഡ്യാന സിക്കമോര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പാര്‍വതി ഹാഡിലി ഭദ്രദീപം കൊളുത്തി ആരംഭിച്ച ചടങ്ങില്‍ കമ്മിറ്റി അംഗം സുജിത മനോജ് സ്വാഗതം ആശംസിച്ചു. സമത്വസുന്ദരമായ ഓണത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തിയ ആഘോഷരാവില്‍ അസോസിയേഷന്‍ സ്ഥാപകനേതാക്കളായ മാത്യു പാലക്കല്‍,ബാബു അമ്പാട്ട് എന്നിവരും പങ്കെടുത്തു.
അസോസിയേഷന്‍ കലാകാരന്മാര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങിനു മാറ്റുകൂട്ടി. ആഘോഷപരിപാടികള്‍ സമൃദ്ധമായ ഓണസദ്യയോടെ സമാപിച്ചു.
അസോസിയേഷന്‍ പ്രസിഡന്റ് ദിനേശ് പിള്ള ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു. കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത് ദേവരാജന്‍, ശ്രീകുമാര്‍ പിള്ള, ലതീഷ് കൃഷ്ണന്‍, ശ്രീകേഷ് തങ്കപ്പന്‍, സ്മിത തോമസ്, ബിച്ചു സിനു തുടങ്ങിയവരും സംബന്ധിച്ചു.
ജോയിച്ചന്‍ പുതുക്കുളം