ഒക്‌ലഹോമ: ഏപ്രില്‍ ആറു മുതല്‍ ഒക്‌ലഹോമ സിറ്റി പബ്ലിക് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ഹാജരായി പഠനം തുടരാമെന്ന് സൂപ്രണ്ട് ഡോ.സില്‍ മെക്ക് ഡാനിയേല്‍ അറിയിച്ചു.

ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നാലു ദിവസമാണ് ഒരാഴ്ചയില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുയെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 13 മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെങ്കിലും കുട്ടികള്‍ നേരിട്ട് ഹാജരായിരുന്നില്ല. ഇപ്പോള്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ നേരിട്ട് വരേണ്ട സമയമായി സൂപ്രണ്ട് പറഞ്ഞു.

സ്‌കൂള്‍ ജില്ല ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിന് സാഹചര്യമൊരുക്കിയത് മാതാപിതാക്കളുടെയും ജീവനക്കാരുടെയും നിര്‍ബന്ധംമൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ കുട്ടികളില്‍ പാന്‍ഡമിക്കിന്റെ തോത് വളരെ കുറവാണെന്നതും കുട്ടികളില്‍ നിന്നും വൈറസ് പടരുന്നതിന് സാധ്യത വളരെ വിരളമായതിനാലുമാണ് സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു.

കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നേരിട്ട് ഹാജരാകുവാന്‍ തടസ്സമുണ്ടെങ്കില്‍ ഈ അധ്യയനവര്‍ഷാവസാനം വരെ വെര്‍ച്വലായി പഠനം തുടരുന്നതിന് അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍