Obituaryഡാലസ്: കേരള അസോസിയേഷന്റെ മുന്‍ സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍, ജയ (കൈനൂര്‍) (46) അന്തരിച്ചു. 

ഡിസംബര്‍ 7 വെള്ളിയാഴ്ച 12 മുതല്‍ 2 വരെ ഡാലസ് വെബ്ചാപ്പല്‍ ഹ്യൂഗ്സ് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനവും തുടര്‍ന്ന് സംസ്‌കാരവും നടക്കും.

ഡാലസ് കേരള അസോസിയേഷന്‍ മുന്‍ ഡയറക്ടര്‍ ജയ കൈനൂരിന്റെ ആകസ്മിക നിര്യാണത്തില്‍ കേരള അസോസിയേഷന്‍ അനുശോചിച്ചു. അസോസിയേഷന്റെ സജീവ അംഗമായിരുന്ന ജയയുടെ വിയോഗം സംഘടനക്കു തീരാനഷ്ടമാണെന്ന് നിയുക്ത സെക്രട്ടറി അനശ്വര്‍ മാമ്പിള്ളി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍