Obituaryഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസ് മുന്‍ പ്രസിഡന്റും, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗവുമായ ബാബു മാത്യു ചക്കാലമണ്ണിന്റെ പിതാവ് പത്തനംതിട്ട സ്വദേശി ബേബി കെ കുര്യന്‍ (94) ഡാലസില്‍ അന്തരിച്ചു. ഭാര്യ പരേതയായ ഏലിയാമ്മ ബേബി, മക്കള്‍ : ലില്ലിക്കുട്ടി തോമസ്, ഡോ. സാം ചക്കാലമണ്ണ്, ബാബു മാത്യു ചക്കാലമണ്ണ്, മരുമക്കള്‍ : കെ. ജെ തോമസ്, ആനി ചക്കാലമണ്ണ്, ജോളി ബാബു.

പത്തനംതിട്ട മാത്തൂര്‍ ആര്യ ഭാരതി ഹൈസ്‌കൂളിലും നരിയപുരം സെന്റ്. പോള്‍സ് ഹൈസ്‌കൂളിലും അധ്യാപകനായി 30 വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള അസോസിയേഷന്‍ ഓഫ് ഡാലസ് അനുശോചനം രേഖപ്പെടുത്തി.