ഡാലസ്: മുല്ലശ്ശേരിയില്‍ ജേക്കബ് സ്റ്റീഫന്‍ (84, രാജു) ഡാലസില്‍ അന്തരിച്ചു. ഡാലസ് പാര്‍ക്ക്‌ലാന്റ് ആശുപത്രിയില്‍ ദീര്‍ഘകാലം റേഡിയോഗ്രാഫറായിരുന്നു. ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക് ചര്‍ച്ച് അംഗമാണ്.

ഭാര്യ ഏല്യാമ്മ ജേക്കബ്, മക്കള്‍ ബെന്നി ജേക്കബ്, രാജീവ് ജേക്കബ്, ഷെല്‍ബി ജേക്കബ്, ജോബി ജേക്കബ്, അലക്‌സിസ് ജേക്കബ്.

പൊതുദര്‍ശനം : ഡിസംബര്‍ 3 ന് വൈകീട്ട് 6 മണി മുതല്‍ 8 മണി വരെ
സ്ഥലം : ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക് ചര്‍ച്ച് വെസ് ചാപ്പല്‍, ഡാലസ്
സംസ്‌കാരശുശ്രൂഷ : ഡിസംബര്‍ 4 ന് രാവിലെ 9.30 മുതല്‍ 1 മണി വരെ സേക്രട്ട് ഹാര്‍ട്ട് കാത്തലിക് ചര്‍ച്ച് റോലറ്റ് -75089, തുടര്‍ന്ന് സേക്രട്ട് ഹാര്‍ട്ട് സെമിത്തേരിയില്‍ സംസ്‌കാരം.

ഡാലസ് കേരള അസോസിയേഷന്‍ ആദ്യകാലഅംഗമായ ജേക്കബ് സ്റ്റീഫന്റെ നിര്യാണത്തില്‍ അസോസിയേഷന്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍