obituaryഹൂസ്റ്റണ്‍: മല്ലപ്പള്ളി എക്കളത്തില്‍ പരേതനായ എ.എം.മാത്തന്റെ ഭാര്യ ശോശാമ്മ മാത്തന്‍ (കുഞ്ഞുമോള്‍, 75) ഷുഗര്‍ലാന്റില്‍ അന്തരിച്ചു. മല്ലപ്പള്ളി പരിയാരം ഇല്ലത്ത് പറയതാനത്ത് കുടുംബാംഗമാണ്. മക്കള്‍: റജി മാത്യു, ഷീല ജോര്‍ജ് (ഇരുവരും ഹൂസ്റ്റണ്‍), മരുമക്കള്‍: ജെസ്സി മാത്യു, ഷാജന്‍ ജോര്‍ജ് (ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക വൈസ് പ്രസിഡന്റ്). സഹോദരങ്ങള്‍: പി.ഐ.വര്‍ഗീസ്, പി.ഐ.ജോര്‍ജ്, ഏലിയാമ്മ കോശി (മൂവരും ഹൂസ്റ്റണ്‍)

പൊതുദര്‍ശനം : ഒക്ടോബര്‍ 31 ന് ഞായറാഴ്ച വൈകുന്നേരം 4.30- 8:30 വരെ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് (5810, Almeda Genoa Road, Houston, Texas, 77048). 
സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 1 ന് തിങ്കളാഴ്ച രാവിലെ 9:30 മുതല്‍ 11:30 വരെ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ചും ശുശ്രൂഷകള്‍ക്ക് ശേഷം സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (1310, N Main Road, Pearland TX. 77581) സംസ്‌കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ഷാജന്‍ ജോര്‍ജ് : 832 452 4195

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി