Obituaryഎഡ്മണ്‍ടണ്‍: കാനഡ എഡ്മണ്‍ടണില്‍ താമസമാക്കിയിരുന്ന, പത്തനംതിട്ട ഇടയാറന്മുള ചെറുവള്ളില്‍ വീട്ടില്‍ സോമശേഖരന്‍ നായരുടെയും സരസമ്മ സോമന്റെയും മകനായ മനോജ് നായര്‍ (41) ബ്രാംപ്ടണില്‍ അന്തരിച്ചു. മൂന്നു മാസം മുന്‍പാണ് ഇദ്ദേഹം ബ്രാംപ്ടണിലേക്ക് മാറിയത്. എഡ്മണ്‍ടണ്‍ എന്‍.എസ്.എസ് സംഘടനയിലും, മറ്റു സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന മനോജ് നല്ലൊരു ഗായകന്‍കൂടി ആയിരുന്നു. ഭാര്യ അമ്പിളി നായര്‍ (ഖത്തര്‍ പെട്രോളിയം) മക്കള്‍: ആര്യന്‍, അര്‍ജ്ജുന്‍, സഹോദരന്‍ അശോകന്‍ നായര്‍.

മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു. 

സംസ്‌ക്കാരം പിന്നീട് അറിയിക്കുന്നതായിരിക്കും 

വാര്‍ത്ത അയച്ചത് : ജോസഫ് ജോണ്‍ കാല്‍ഗറി