OBITUARYഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പി.സി.മാത്യുവിന്റെ മാതാവ് ഏലിയാമ്മ ചാക്കോ (98) അന്തരിച്ചു. മക്കള്‍: മേരി തോമസ് (പൊന്മണി) - തോമസ് മാത്യു (സോമര്‍ പരവത്തോടത്തില്‍) (റാന്നി), തങ്കമ്മ ജോസഫ് - സികെ ജോസഫ് ചൂരക്കാട്ട് ചിറമേല്‍ (കറ്റോട്), പി.സി.ജോസ്- ലിസ്സി ജോസ് മാമ്പഴക്കേരില്‍, പി.സി.മാത്യു - ഡെയ്‌സി മാത്യു പീലിത്തറയില്‍, ഗീത ഷാജി - ഷാജി കുറ്റിയില്‍ (ഓതറ).

സംസ്‌കാര ശുശ്രുഷ ക്നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സെവേറിയോസ്, ഇടവക വികാരി ഫാ.മാത്യു ഉതുപ്പാന്‍ (ചെറുകാരെത്ത്) മുതലായവരുടെ മുഖ്യകാര്‍മികത്വത്തില്‍ സെപ്തംബര്‍ 13 ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് മേരീസ് ക്‌നാനായ സിറിയന്‍ യാക്കോബായ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടും. അതെ ദിവസം ഉച്ചക്ക് 12 മണി മണിമുതല്‍ 2 മണി വരെ കവിയൂരിലെ ഭവനത്തില്‍ (കൊടിഞ്ഞൂര്‍ ഹെബ്രോന്‍) പൊതുദര്‍ശനം ഉണ്ടായിരിക്കും. പിന്നീട് ഇരവിപേരൂര്‍ സെയിന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ പണികഴിപ്പിച്ചിട്ടുള്ള കുടുംബ കല്ലറയില്‍ മൃതദേഹം സമുദായ ആചാരങ്ങളോടെ സംസ്‌കരിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും ശുശ്രൂഷകള്‍.

നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍, അമേരിക്കന്‍ റീജിയന്‍, വിവിധ പ്രൊവിന്‍സ് ഭാരവാഹികള്‍ അനുശോചനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

പി.സി.ജോസ് - 91 9495313133 (ഇന്ത്യ) 
പി.സി. മാത്യു - 972 999 6877 (വാട്‌സാപ്)

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി