ടെന്നസി: മധ്യപ്രദേശിലെ റീവ തിയോളജിക്കല്‍ സെമിനാരിയുടെ സ്ഥാപകനും, പി.സി.എന്‍.എ.കെ 2022 ഫിലഡല്‍ഫിയ കോണ്‍ഫറന്‍സ് പ്രയര്‍ കോര്‍ഡിനേറ്ററുമയ പാസ്റ്റര്‍ തോന്നിയാമല ജോയിയുടെ (ഒഹായോ ജോയി) ഭാര്യ മറിയാമ്മ വര്‍ഗീസ് (73) ചാറ്റനൂഗായില്‍ (ടെന്നസി) അന്തരിച്ചു. മേല്പാടം അങ്കമാലിയില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ ജോണ്‍സണ്‍, ഡോ. വില്‍സണ്‍. 

പൊതുദൃശനവും സംസ്‌കാര ശുശ്രൂഷകളും സെപ്റ്റംബര്‍ 11 ശനിയാഴ്ച രാവിലെ 9:30 മുതല്‍ ഹെറിറ്റേജ് ഫ്യൂണറല്‍ ഹോമില്‍ (7454 CE. Brainerd Rd., Chattanooga, TN 37421)  ആരംഭിക്കുകയും തുടര്‍ന്ന് 12:30 ന് ഐ.പി.സി ചാറ്റനൂഗ സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഡാനിയേല്‍ തോമസിന്റെ നേതൃത്വത്തില്‍ സംസ്‌കരിക്കുന്നതുമാണ്.

വാര്‍ത്തയും ഫോട്ടോയും : രാജന്‍ ആര്യപ്പള്ളില്‍