obituaryഡാലസ്: കുണ്ടറ ചരുവിളവടക്കേതില്‍ പരേതനായ തോമസ് ഗീവര്‍ഗ്ഗീസിന്റെ ഭാര്യയും, മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് കാരോള്‍ട്ടണ്‍ ഇടവകാംഗവും ആയ ഏലിയാമ്മ കുഞ്ചാണ്ടി (92) ഡാലസില്‍ അന്തരിച്ചു. കൊട്ടാരക്കര പുത്തൂര്‍ കുറ്റിയില്‍ കുടുംബാംഗമാണ്. മക്കള്‍: മറിയാമ്മ ഫിലിപ്പോസ് (ന്യുയോര്‍ക്ക്), രാജന്‍ കെ.തോമസ്, തോമസ് ബാബു (ഇരുവരും ഡാലസ്), മരുമക്കള്‍: ഫിലിപ്പോസ് കോശി, സാറാമ്മ രാജന്‍, സൂസമ്മ ബാബു. 

പൊതുദര്‍ശനം സെപ്തംബര്‍ 8 ന് വൈകീട്ട് 6 മുതല്‍ 8 മണി വരെ  മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് കരോള്‍ട്ടണ്‍  (1400 W Frankford Rd, Carrollton, Tx 75007) ദേവാലയത്തില്‍ വെച്ച്  നടത്തപ്പെടുന്നതും, സെപ്റ്റംബര്‍ 13 ന് രാവിലെ 11 മണിക്ക് കൊല്ലം കുണ്ടറ ബെഥേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ചുള്ള സംസ്‌കാര ശുശ്രുഷകള്‍ക്ക് ശേഷം പള്ളിസെമിത്തേരിയില്‍ സംസ്‌കരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് :

സിബി ജോണ്‍ - 254 654 4305