obituaryഡാലസ്: കരുനാഗപ്പള്ളി കൊല്ലക കിഴക്കേവീട്ടില്‍ കുടുംബാംഗവും, മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവകാംഗവും ആയ കെ.കെ രാജു (75) ഡാലസില്‍ അന്തരിച്ചു.

ഭാര്യ പാലാ മരങ്ങാട്ടുപള്ളി പടിഞ്ഞാറ്റുമാലില്‍ കുടുംബാംഗം വിജയ രാജു. മക്കള്‍ സോണിയ രാജു, സോണി രാജു, സജി രാജു (ഇരുവരും ഡാലസ്), സഹോദരങ്ങള്‍ പരേതനായ കെ.കെ ജോണ്‍കുട്ടി, ലാലമ്മ യോഹന്നാന്‍ (ഡാലസ്).

പൊതുദര്‍ശനം സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച  വൈകീട്ട് 6 മുതല്‍ 8 മണി വരെ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ചില്‍ വെച്ച് (11550 Luna Rd, Farmers Branch, Tx 75234) നടത്തപ്പെടുന്നതും, സെപ്റ്റംബര്‍ 11 ശനിയാഴ്ച രാവിലെ 9 മണിക്ക് ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് സംസ്‌കാര ശുശ്രുഷ നടത്തുന്നതും തുടര്‍ന്ന് കോപ്പല്‍ റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍ (400 Freeport Pkwy, Coppell, Tx 75019) സംസ്‌കാരവും നടക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ജോണ്‍സണ്‍ - 215 279 3174