Obituaryബെര്‍ഗന്‍ഫീല്‍ഡ്, ന്യുജേഴ്സി: റാന്നി മന്ദമരുതി പുളിയിലേത്ത് പരേതരായ ജോര്‍ജ്-ശോശാമ്മ ദമ്പതികളുടെ മകന്‍ സജില്‍ ജോര്‍ജ് (53) അന്തരിച്ചു. വെര്‍ഫെന്‍ ലാബോറട്ടറിയില്‍ സീനിയര്‍ ടീം ലീഡറും പ്രൊജക്റ്റ് മാനേജരുമായിരുന്നു. അമേരിക്കയിലെ സാമൂഹ്യ സംസ്‌കാരിക മാധ്യമ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന സജില്‍ ഏഷ്യാനെറ്റ് യു.എസ്.എ (യുഎസ് വീക്കിലി റൗണ്ടപ്പ്) ന്യൂസ് റീഡറായിരുന്നു. എംസിഎന്‍ ടിവിയിലും പ്രവര്‍ത്തിച്ചിരുന്നു. 

ഭാര്യ ജെസി. മക്കള്‍ പ്രിയങ്ക, സ്റ്റെഫിനി. സഹോദരര്‍: മേരിക്കുട്ടി (ഫിലാഡല്‍ഫിയ) ആലീസ് (ഡാലസ്), സാറാമ്മ ജോണ്‍ (ഫിലാഡല്‍ഫിയ), അമ്മിണി ജോര്‍ജ് (ഫിലാഡല്‍ഫിയ), സണ്ണി ജോര്‍ജ് (ന്യൂസിറ്റി, ന്യൂയോര്‍ക്ക്), ഓമന (ഫിലാഡല്‍ഫിയ), പരേതയായ വത്സ ജോര്‍ജ്.

കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുടുംബത്തെ വിളിച്ച് അനുശോചനം രേഖപ്പെടുത്തി. ആന്റോ ആന്റണി എം.പി, രാജു എബ്രഹാം എക്‌സ്.എം.എല്‍.എ, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ അനുശോചിച്ചു. അമേരിയ്ക്കയിലെ നിരവധി മലയാളി സംഘടനകള്‍ സജിലിന്റെ ആകസ്മിക വേര്‍പാടില്‍ അനുശോചിച്ചു.

അമേരിക്കയിലെ റാന്നി പ്രവാസികളുടെ പ്രമുഖ നേതാക്കളിലൊരാളെയാണ് നഷ്ടപ്പട്ടതെന്ന് ഫ്രണ്ട്‌സ് ഓഫ് റാന്നി യൂഎസ്എ, ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ തുടങ്ങിയ സംഘടനകളിലെ നേതാക്കള്‍ അനുസ്മരിച്ചു. 

പൊതുദര്‍ശനം വ്യാഴം, വെള്ളി (ഓഗസ്റ്റ് 5, 6) ദിവസങ്ങളില്‍ വൈകീട്ട് 4:30 മുതല്‍ 8:30 വരെ: സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച് (56 RIDGEWOOD ROAD, TOWNSHIP OF WASHINGTON NJ 07676)

സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച (ഓഗസ്റ്റ് 7) രാവിലെ 9 മണി: സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച്, (56 RIDGEWOOD ROAD, TOWNSHIP OF WASHINGTON NJ 07676

തുടര്‍ന്ന് സംസ്‌കാരം ജോര്‍ജ് വാഷിങ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക്, 234 പരാമസ് റോഡ്, പരാമസ്, ന്യൂജേഴ്സി-07652 (GEORGE WASHINGTON MEMORIAL PARK 234 PARAMUS ROAD, PARAMUS, NJ 07652)

കൂടുതല്‍ വിവരങ്ങള്‍ക്ക്,

സണ്ണി ജോര്‍ജ് - 845 304 6680
സാം ആലക്കാട്ടില്‍ - 201 893 1505
സജി ഫിലിപ്പ് - 201 925 4157
അരുണ്‍ തോമസ് - 201 832 8400

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി