OBITUARYന്യൂയോര്‍ക്ക്: റിട്ടയേര്‍ഡ് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍  പുനലൂര്‍ ഇളമ്പല്‍, കിഴക്കെ വിളയില്‍ ഇടിക്കുള ഡാനിയല്‍ (98)  അമേരിക്കയില്‍  ലോങ്ങ് ഐലന്‍ഡില്‍ അന്തരിച്ചു. രണ്ടാം ലോക  മഹായുദ്ധകാലത്ത് ഇന്ത്യന്‍ ആര്‍മിയില്‍ 28 വര്‍ഷം സേവനമനുഷ്ഠിച്ചു.
പിന്നീട് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. ലോങ്ങ് ഐലന്‍ഡ് ബ്രദറണ്‍ സഭയുടെ ശുശ്രൂഷകനും ഉപദേഷ്ടാവുമായിരുന്നു.

ഭാര്യ: മറിയാമ്മ യോഹന്നാന്‍. മക്കള്‍: ജോണ്‍സണ്‍ ഡാനിയേല്‍, വത്സ ജോണ്‍സണ്‍, പരേതനായ ജോയി. മരുമക്കള്‍: സൂസന്‍, ജോണ്‍സണ്‍ (എല്ലാവരും യു.എസ്.എ).

സംസ്‌കാരം ബുധനാഴ്ച ലോങ്ങ് ഐലന്‍ഡ് ക്രിസ്ത്യന്‍ സെമിത്തേരിയില്‍.

Viewing:  May 11 at 5.00 -9.00 pm at Maloney's family funeral home.
Homegoing service:  May 12 at 9.00 am and interment at pine lawn memorial park.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ജോസഫ് വര്ഗീസ് : 678 642 3447

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍