obituaryറാലി (നോര്‍ത്ത് കരോലിന): വാഷിങ്ടണ്‍ ഡി.സി മെട്രോയില്‍ എഞ്ചിനീയറിംഗ് സീനിയര്‍ ഇന്‍സ്ട്രക്ടറായ പാസ്റ്റര്‍ തങ്കച്ചന്‍ മത്തായി (60) ഡി.സി.യില്‍ അന്തരിച്ചു. റാലിയില്‍ ജെം റാലി ചര്‍ച്ച് പാസ്റ്ററായിരുന്നു. അടൂര്‍ തുവിയൂര്‍ സൗത്ത് കിണര്‍വിളയില്‍ പരേതനായ മത്തായി യോഹന്നാന്‍ സാറാമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ വടശേരിക്കര പാലക്കത്തറയില്‍ എല്‍സി തങ്കച്ചന്‍ (ജോളി). മക്കള്‍: ടിജി ജോണ്‍, ജോഷ്വ തങ്കച്ചന്‍, ടിന്‍സിമോള്‍ തങ്കച്ചന്‍. മരുമകന്‍: ഡോ. ജോണ്‍ ചെറിയാന്‍.

സംസ്‌കാരം റാലിയില്‍ പിന്നീട് നടത്തും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 919 830 8155