obituaryന്യുയോര്‍ക്ക്: കോതമംഗലം പെരുവിങ്കല്‍ പരേതനായ ചാക്കപ്പന്റെയും അന്നമ്മയുടെയും മകള്‍ ഷിജി പെരുവിങ്കല്‍ (43) ന്യുഹൈഡ് പാര്‍ക്കില്‍ അന്തരിച്ചു. ഒരു വര്‍ഷമായി കാന്‍സര്‍ ചികില്‍സയിലായിരുന്നു. 1987ല്‍ കുടുംബ സമേതം അമേരിക്കയിലെത്തിയ ഷിജി മംഗലാപുരം സിറ്റി കോളേജ് ഓഫ് ഫിസിയൊതെറാപിയില്‍ നിന്ന് ബിരുദവും പിന്നീട് യു.എസില്‍ നിന്ന് ഡോക്ടറേറ്റും നേടി. സഹോദരങ്ങള്‍ ജദീഷ്, രാജേഷ്. 

പൊതുദര്‍ശനം: ഏപ്രില്‍ 18 ഞായര്‍ 5 മുതല്‍ 8 വരെ: പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍, 2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്, ന്യുയോര്‍ക്ക്11040

സംസ്‌കാര ശുശ്രൂഷ ഏപ്രില്‍ 19 രാവിലെ 9 മണി: സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, 4550 മെറിക്ക് റോഡ്, മസപെക്വ, ന്യു യോര്‍ക്ക് 11758

തുടര്‍ന്ന് സംസ്‌കാരം സെന്റ് ചാള്‍സ്/റിസറക്ഷന്‍ സെമിത്തേരീസ്, 2015 വെല്‍ വുഡ് അവന്യു, ഫാര്‍മിങ്ങ്ഡേല്‍, ന്യുയോര്‍ക്ക് 11735.

ജോയിച്ചന്‍ പുതുക്കുളം