Obituaryന്യുയോര്‍ക്ക്: അയിരൂര്‍ കാവില്‍കൂടത്തുമണ്ണില്‍ വീട്ടില്‍ നൈനാന്‍ ഫിലിപ്പ് - സാറാമ്മ ഫിലിപ്പ് ദമ്പതികളുടെ മകന്‍ തോമസ് ഫിലിപ്പ് (59) റോക്ക് ലാന്‍ഡില്‍ അന്തരിച്ചു. ഭാര്യ കറ്റാനം ആര്‍.കെ. വില്ലയില്‍ ബിനു തോമസ്. മകന്‍: റോണി ഫിലിപ്പ് തോമസ്. മരുമകള്‍: ഷീന സൂസന്‍ സണ്ണി. സഹോദരങ്ങള്‍: മോളി വര്‍ഗീസ് (പത്തനംതിട്ട), റെജി ഫിലിപ്പ് (മലേഷ്യ)

വ്യൂവിംഗും സംസ്‌കാര ശുശ്രൂഷയും (കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം) ഏപ്രില്‍ 8 വ്യാഴം രാവിലെ 9 മുതല്‍ 10 വരെ വ്യൂവിംഗ്: മൈക്കല്‍ ജെ. ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ സര്‍വീസ്, 113 ലെയ്ക്ക് റോഡ് ഈസ്റ്റ്, കോങ്കേഴ്സ്, ന്യു യോര്‍ക്ക്10920 സംസ്‌കാര ശുശ്രൂഷ (കുടുംബാംഗങ്ങള്‍ക്കു മാത്രം) 10 മണി തുടര്‍ന്ന് സംസ്‌കാരം റോക്ക്ലാന്‍ഡ് സെമിത്തേരി, 201 കിംഗ്സ് ഹൈവേ, സ്പാര്‍കില്‍, ന്യൂയോര്‍ക്ക് 10976