OBITUARYഡാലസ്: വയനാട് കൃഷ്ണഗിരി ഹാപ്പി ഹോമില്‍ പോള്‍ ജോര്‍ജിന്റെ ഭാര്യ മറിയാമ്മ ജെസി ജോര്‍ജ് (64) ഡാലസില്‍ അന്തരിച്ചു. പരേതനായ പി.ഇ. മാത്യു-തിരുവല്ല കൊട്ടായില്‍ മേരിക്കുട്ടി മാത്യു ദമ്പതികളുടെ മകളാണ്. മക്കള്‍ ആഷ്ലി, ജെഫ്റി, ജോനാഥന്‍, ജോഷ്വാ, മരുമകള്‍ ആന്‍ ജോര്‍ജ്.

സംസ്‌കാരച്ചടങ്ങുകള്‍ കരോള്‍ട്ടന്‍ സിറ്റിയിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ വെച്ച് മാര്‍ച്ച് 8 ന് രാവിലെ 10 മണി മുതല്‍ 12 മണി  വരെ നടക്കും. (1401 CARROLTON PKWY, CARROLTTON, TX 75010). ഇതിന്റെ ലൈവ് സ്ട്രീമിംഗ് കേരള്‍ ടിവിയില്‍ വഴി ലഭ്യമാക്കും (ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി ഒന്‍പതര മുതല്‍ പന്ത്രണ്ട് വരെ). ഉച്ചക്ക് ഒരു മണി മുതല്‍ ബ്യുറിയല്‍ സര്‍വീസ് കോപ്പേല്‍ സിറ്റിയിലുള്ള ഓക്സ് മെമ്മോറിയല്‍ സെന്ററില്‍ ആരംഭിക്കും. (OAKS MEMORIAL CENTER, 400 FREEPORT PKWY, COPPEL, TX 75019).

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ജോഷ്വാ ജോര്‍ജ് : 972 898 5733

വാര്‍ത്തയും ഫോട്ടോയും : ബിജു തോമസ്