Obituaryഡാലസ്: ചെങ്ങന്നൂര്‍ പള്ളിക്കമണ്ണില്‍ പരേതനായ പി.എം ജോസഫിന്റെ മകന്‍ റെജി ജോണ്‍ ജോസഫ് (55) ഡാലസില്‍ അന്തരിച്ചു. കോന്റിനെന്റല്‍ ഇന്‍ഡസ്ട്രിയല്‍ ഗ്രൂപ്പില്‍ ഐടി വിഭാഗം ഉദ്യോഗസ്ഥന്‍ ആയിരുന്നു. ഡാലസിലെ അറിയപ്പെടുന്ന സ്പോട്സ് താരവും, സോക്കര്‍ ടീം ആയ ഡാലസ് ഡൈനമോസിന്റെ ഗോള്‍ കീപ്പറും ആയിരുന്നു. ഭാര്യ: നാന്‍സി (യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ്, ഡാലസ്). മക്കള്‍: ഹാന, കസിയ, സാക്. സഹോദരങ്ങള്‍: പരേതനായ റോയ് മാത്യു ജോസഫ്, എബി ജോസഫ് (ന്യൂജേഴ്സി). 

പൊതുദര്‍ശനം വ്യാഴാഴ്ച വൈകീട്ട് 4.30 മുതല്‍ 8 മണി വരെ കോപ്പലിലെ റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍ (400 Freeport Parkway, Coppell, Texas 75019) വെച്ച് നടത്തപ്പെടുന്നതാണ്.  

സംസ്‌കാര ചടങ്ങുകള്‍ മാര്‍ച്ച് 5 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കോപ്പലില്‍ ഉള്ള റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍ വെച്ച് നടത്തപ്പെടുന്നതും ശുശ്രുഷകള്‍ക്ക് ശേഷം ഉച്ചക്ക് 12 മണിയോടുകൂടി റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്.

വാര്‍ത്തയും ഫോട്ടോയും : ഷാജീ രാമപുരം