ജോര്‍ജിയ: സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനും വേള്‍ഡ് വിഷന്‍ ഇന്റര്‍നാഷണല്‍ മുന്‍ വൈസ് പ്രസിഡന്റുമായ ഡോ.സാമുവല്‍ തിയോഡോര്‍ കമലേശന് (91) മാര്‍ച്ച് 1 ന് ജോര്‍ജിയയില്‍ അന്തരിച്ചു.
ജോര്‍ജിയായിലുള്ള മകന് ഡോ.സുന്ദര്‍ രാജ് കമലേശന്റെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. തമിഴ്നാട്ടിലെ വെല്ലൂരില്‍ ജോബ്- ലില്ലി സുദര്ശന് ദമ്പതികളുടെ മകനാണ്. ഭാര്യ അഡില ബല്‍രാജ്, ക്കള്‍ സുന്ദര്‍രാജ് മാര്‍ക്ക് കമലേശന്, നിര്‍മല റൂത്ത് കമലേശന്, മനോഹരന് പോള്‍ കമലേശന്.
ഇന്ത്യയില്‍ രണ്ട് വ്യത്യസ്ഥഫൗണ്ടേഷനുകള് സ്ഥാപിച്ചു. പുസ്തക പ്രസിദ്ധീകരണങ്ങളും ക്രിസ്തീയ ഗാനങ്ങളുടെ റെക്കോര്‍ഡിംഗും ആരംഭിച്ചു. സുവിശേഷകന് എന്ന നിലയില്‍ തലമുറകള്‍ക്ക് വ്ക്തമായ കാഴ്ചപ്പാടുകള്‍ സമ്മാനിക്കുന്ന, ആവേശം പകര്‍ന്നു നല്കുന്ന നീതിയുടെ പാതയില്‍ മുന്നേറുന്ന വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്