ടൊറന്റോ: കാനഡയിലെ സ്‌കാര്‍ബോറോഗ് ഒന്റാരിയോയില്‍ മലയാളിയായ റോയി ഫിലിപ്പ് (40), ജനുവരി 26 ന് രാവിലെ 9 മണിക്ക് ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. ടൊറൊന്റോ സെന്റ് തോമസ് പള്ളി അംഗമാണ്. ഭാര്യ: ജീന ഏലിസബേത് എലിയാസ്. കൊല്ലം കടവൂര്‍, മതിലില്‍ റോയ് നിവാസിലെ ജോസഫ് ഫിലിപ്പിന്റെയും, നിര്യാതയായ അല്‍ഫോണ്‍സാ ഫിലിപ്പിന്റെയും മകനാണ്. സഹോദരങ്ങള്‍ ശോശാമ്മ ഫിലിപ്പ്, ജോസഫ് ഫിലിപ്പ്. പരേതയായ അന്നമ്മ ഫിലിപ്പ്.

സംസ്‌കാരം കടവൂര്‍ St. Casimir's കത്തോലിക്ക പള്ളിയില്‍ പിന്നീട് നടക്കും. മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ക്കായി ടൊറോന്റോ മലയാളിസമാജവും, മറ്റുസാമൂഹ്യപ്രവര്‍ത്തകരും പ്രവര്‍ത്തിച്ചുവരുന്നു.

ജോയിച്ചന്‍ പുതുക്കുളം