ന്യൂയോര്‍ക്ക്: മൈലപ്ര പീടികപ്പറമ്പില്‍ പരേതനായ മാത്യു പി. കോശിയുടെ ഭാര്യ മറിയാമ്മ മാത്യൂസ് (77) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ അന്തരിച്ചു. മല്ലപ്പള്ളില്‍ കരുവേലില്‍ ചാമക്കാലായില്‍ കുടുംബാംഗമാണ്. രജിസ്ട്രേഡ് നഴ്സായി ദീര്‍ഘകാലം ന്യൂയോര്‍ക്കിലെ കോണി ഐലന്റ് മെട്രോപ്പോളിറ്റന്‍ ജ്യൂവിഷ് ജീഡിയ്രട്രിക് സെന്ററില്‍ സേവനം അനുഷ്ഠിച്ചശേഷം സ്വവസതിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളാണ്. ജാക്സണ്‍ഹൈറ്റ്സ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ സ്ഥാപകാംഗവും സജീവ പ്രവര്‍ത്തകയുമായിരുന്നു.
പരേതരായ സി.സി വര്‍ഗീസ്, ഏലിയാമ്മ വര്‍ഗീസ് ദമ്പതികളുടെ മകളാണ്. മക്കള്‍ ഷീല മാര്‍ട്ടിന്‍ (ടാമ്പ, ഫ്ളോറിഡ), ഷിബു മാത്യൂസ് (റിഡ്ജ് വുഡ്, ന്യൂജേഴ്സി), മരുമക്കള്‍ രാകേഷ് മാര്‍ട്ടിന്‍ (ഫ്ളോറിഡ), നീന ഷിബു (ന്യൂജേഴ്സി). സഹോദരങ്ങള്‍ കുഞ്ഞമ്മ ജോര്‍ജ് (മല്ലപ്പള്ളി), സ്‌കറിയ ചാമക്കാലായില്‍ (കുഞ്ഞുമോന്‍, ന്യൂയോര്‍ക്ക്), ചെറിയാന്‍ വര്‍ഗീസ് (ബേബി, മല്ലപ്പള്ളി), അമ്മുക്കുട്ടി ഇടിക്കുള (കടപ്ര, നിരണം), വര്‍ഗീസ് വര്‍ഗീസ് (ബാബുക്കുട്ടി, ന്യൂയോര്‍ക്ക്).
ജനുവരി 16, ശനിയാഴ്ച രാവിലെ 8 മുതല്‍ 11 വരെ സ്റ്റാറ്റന്‍ഐലന്റിലെ മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ വച്ച് വേയ്ക്കും, സംസ്‌കാര ശുശ്രൂഷകളും നടക്കും. തുടര്‍ന്ന് ന്യൂജേഴ്സിയിലെ പരാമസിലുള്ള വാഷിങ്ടണ്‍ മെമ്മോറിയല്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസ് പള്ളി വികാരി റവ.ഫാ. ജോണ്‍ തോമസ്, റവ.ഫാ. ഗീവര്‍ഗീസ് വര്‍ഗീസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന സംസ്‌കാര ശുശ്രൂഷകളില്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമായി പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
വാര്‍ത്തയും ഫോട്ടോയും : ബിജു ചെറിയാന്‍