വാഷിങ്ടണ്‍ ഡിസി: ഇറാന്‍ ആണവ പദ്ധതികളുടെ ശില്പി എന്നറിയപ്പടുന്ന മൊഹ്‌സിന്‍ ഫക്രിസദെയുടെ (63) കൊലപാതികത്തെ ഒബാമയുടെ കാലത്തെ സിഐഎ ഡയറക്ടറായിരുന്ന ജോണ്‍ ബ്രണ്ണന്‍ ശക്തിയായ ഭാഷയില്‍ അപലപിച്ചു.
സംഭവത്തെ ക്രിമിനല്‍ ആക്ടെന്നും ഹൈലി റെക് ലസ് എന്നുമാണ് ബ്രണ്ണന്‍ ട്വിറ്റററില്‍ കുറിച്ചത്. ഇത് മറ്റൊരു ആണവ തിരിച്ചടിയിലേക്ക് നയിക്കുമെന്നും ബ്രണ്ണന്‍ ആശങ്ക പ്രകടിപ്പിച്ചു.
ഇറാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ജനറല്‍ ക്വാസിം സൊൡമാനിയുടെ വധത്തിന് ശേഷം ഏകദേശം ഒരു വര്‍ഷം തികയുന്നതിനുമുമ്പാണ് ഇറാന് മറ്റൊരു ക്ഷതമേറ്റിരിക്കുന്നത്. യു.എസ്.മിലിറ്ററി ഡ്രോണ്‍ ആക്രമണത്തിലാണ് ക്വാസിം കൊല്ലപ്പെട്ടത്.
അമേരിക്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബൈഡന്‍ വൈറ്റ് ഹൗസില്‍ എത്തിയതിനുശേഷം നയതന്ത്രതലത്തില്‍ പ്രശ്‌നം അവതരിപ്പിക്കുന്നതുവരെ ഇറാന്‍ അധികൃതര്‍ ക്ഷമയോടെ ഇരിക്കണമെന്നും ബ്രണ്ണന്‍ അഭ്യര്‍ത്ഥിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നത് ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല.
ഇറാന്‍ ന്യൂക്ലിയര്‍ ശാസ്ത്രജ്ഞന്‍ മൊഹാസിന്‍ സഞ്ചരിച്ചിരുന്ന കാറിനുനേരെ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന ഇറാന്‍ പ്രതിരോധമന്ത്രാലയം ശരിവെച്ചു,കൊലപാതകം ആസൂത്രണം ചെയ്തത് ഇസ്രായേലാണെന്ന് ഇറാന്‍ ആരോപിച്ചു. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് അംഗം കൂടിയാിരുന്ന മൊഹ്‌സിന്‍ മിസൈല്‍ നിര്‍മാണത്തിലും വിദഗ്ധനായിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍