വാന്‍കൂവര്‍, ബ്രിട്ടീഷ് കൊളംബിയ: എന്‍എസ്എസ്  ഓഫ് ബ്രിട്ടീഷ്  കൊളംബിയയുടെ ഒന്നാം വാര്‍ഷികവും സുവനീര്‍ പ്രകാശവും സമുചിതമായി ആഘോഷിച്ചു.  നിരവധി കലാകാരന്‍മാരും കലാകാരികളും മറ്റു പ്രമുഖരുമടങ്ങുന്ന സദസ് വാര്‍ഷികാഘോഷത്തെ ഫേസ് ബുക്ക് ലൈവില്‍ നിറപ്പകിട്ടാക്കി തീര്‍ത്തു. വാര്‍ഷിക സുവനീര്‍ 'മയൂഖ'ത്തിന്റെ പ്രകാശനം ഇന്ത്യന്‍ കോണ്‍സുല്‍  ജനറലായ മനീഷാണ് നിര്‍വഹിച്ചത്.  പ്രസിഡന്റ് തമ്പാ മോനൂര്‍ മോഹന്‍ അധ്യക്ഷത  വഹിച്ചു.
പരിപാടിയുടെ ദൃശ്യാവതരണം അനുപമ നായരാണ് നിര്‍വഹിച്ചത്. ജോയിന്റ് ജനറല്‍ സെക്രട്ടറി ഒ.വി. പ്രശാന്ത് നന്ദി പറഞ്ഞു.  
മയൂഖത്തിന്റെ ഉള്ളടക്കം സര്‍ഗാത്മകതയും ചിന്തയും സമന്വയിപ്പിച്ച ലേഖനങ്ങളും ചെറുകഥകളും കവിതകളുംകൊണ്ട് സമ്പന്നമാണ്. ഡോ.സാം പ്രസാദ്,  ഡോ.സുലോചന എന്നിവരുടെ ലേഖനങ്ങളും മയൂഖത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് ആരംഭിച്ച് ഇപ്പോഴും കോവിഡ് കാലത്തിലൂടെ കടന്നുപോകുന്ന എന്‍.എസ് എസിന്റെ പ്രവര്‍ത്തനവും വിജയവും പ്രശംസാവഹമാണ്. നിരവധി പരിപാടികള്‍ ഇതിനകം  വിജയകരമായി നടപ്പാക്കാനും സാധിച്ചു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് നാല് വെബിനാറുകള്‍ സംഘടിപ്പിച്ചിരുന്നുു. ഒരുവര്‍ഷംകൊണ്ട് എന്‍എസ് എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ നടപ്പിലാക്കിയ പദ്ധതികളും നേട്ടവും മലയാളി സമൂഹത്തിന് ഏറെ അഭിമാനം പകരുന്നതാണ്