ബ്രിട്ടീഷ് കൊളംബിയ: എന്‍എസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയയുടെ ഓണാഘോഷത്തോടനുബന്ധിച്ച് അഭയാര്‍ഥികള്‍ക്കു ഭക്ഷണം വിതരണം ചെയ്തു. ഗേറ്റ്‌വേ ആന്റ് പാര്‍ക്ക്‌വേ ഷെല്‍റ്ററുകളിലുളള 50 ഓളം പേര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്. ചടങ്ങ് എം.എല്‍.എ. ജിന്നി സിംസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്  തമ്പാനൂര്‍ മോഹന്‍, സെക്രട്ടറി അനിത നവീന്‍, വൈസ് പ്രസിഡന്റ് ശശി നായര്‍, ട്രഷറര്‍ വരുണ്‍ഗോപിനാഥ്, മനു മോഹനന്‍ പിള്ള, ദിവ്യ എസ്. പിള്ള, ദീപു രാജന്‍, അനുപമ നായര്‍, അഡൈ്വസറി ബോര്‍ഡ് മെംബര്‍ ഉണ്ണി ഒപ്പത്ത്, ഉഷ ഉണ്ണി, ശാലിനി ഭാസ്‌കര്‍, രാജി ശശി എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടത്തിയത്. എന്‍എസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയയുടെ ഈ വര്‍ഷത്തെ ആദ്യപരിപാടിയായിരുന്നു ഇത്.