ഡാലസ്: പ്രവാസി മലയാളി ഫെഡറേഷന്‍ നോര്‍ത്ത് അമേരിക്ക റീജിയന്‍ മുഖ്യമന്ത്രിയുടെ വിദ്യാകിരണ്‍ പദ്ധതിയില്‍പ്പെടുത്തി നല്‍കുന്ന മൊബൈല്‍ ഫോണിന്റെ പാലക്കാട് ജില്ലാതല വിതരണ ഉദ്ഘാടനം അമേരിക്ക റീജിയന്‍ പിഎംഎഫ് പ്രസിഡന്റ് പ്രൊഫ.ജോയ് പല്ലാട്ട് മഠം നിര്‍വ്വഹിച്ചു.

ഒക്ടോബര്‍ 20 ന് പിഎംഎഫ് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ നോര്‍ത്ത് അമേരിക്ക റീജിയന്‍ പ്രസിഡന്റ് പ്രൊഫസര്‍ ജോയ് പല്ലാട്ട് മഠം, പി ജയന് മൊബൈല്‍ ഫോണ്‍ നല്‍കിക്കൊണ്ട് നിര്‍വഹിച്ചു..

കേരളത്തില്‍ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ നിന്നെത്തിയ ജോയ് പല്ലാട്ട് മഠം വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന മലയാളി കുട്ടികള്‍ക്ക് വേണ്ടി പ്രവാസി ശ്രേഷ്ഠ മലയാളം സമഗ്ര ഭാഷാപഠനം ഒന്നും രണ്ടും വാല്യങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങളുടെ പതിപ്പ് ജോസ് മാത്യു പനച്ചിക്കല്‍ ഏറ്റുവാങ്ങി.

നോര്‍ത്ത് അമേരിക്ക റീജിയന്‍ കോര്‍ഡിനേറ്ററും മാധ്യമ പ്രവര്‍ത്തകനുമായ ഷാജി രാമപുരം ഉദ്ഘാടന ചടങ്ങുകള്‍ക്ക് ആശംസ അറിയിച്ചുള്ള സന്ദേശം അയച്ചു. ചടങ്ങില്‍ കേരള സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ബിജു കെ തോമസ്, പ്രസിഡന്റ് ബേബി മാത്യു, സെക്രട്ടറി ജശിന്‍ പാലത്തിങ്ങല്‍, വിപിന്‍, തുടങ്ങിയവര്‍ ആശംസകള്‍ അറിയിക്കുകയും പിഎം മാത്യു നന്ദി പറയുകയും ചെയ്തു. 

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍