കാലിഫോര്‍ണിയ: കാലിഫോര്‍ണിയ സംസ്ഥാനത്തെ പ്രധാന സിറ്റികളിലൊന്നായ അലമേഡ സിറ്റി പോലീസ് മേധാവിയായി ഇന്ത്യന്‍ അമേരിക്കന്‍ നിഷാന്ത് ജോഷി ജൂണ്‍ 7 ന് ചുമതലയേറ്റു.

കാലിഫോര്‍ണിയ ഓക് ലാന്റ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ 23 വര്‍ഷമായി സേവനമനുഷ്ഠിച്ചിക്കുന്ന യുഎസില്‍ ജനിച്ച ഇന്ത്യന്‍ അമേരിക്കന്‍ നിഷാന്ത് കാലിഫോര്‍ണിയയിലെ ഒരു സിറ്റിയുടെ മേധാവിയായി ചുമതലയേല്‍ക്കുന്നത് ചരിത്രത്തിലാദ്യമായാണ്.

കാലിഫോര്‍ണിയ മാര്‍ട്ടിനസ് സിറ്റിയില്‍ പോലീസ് മേധാവിയായി ചുമതലയേറ്റ മന്‍ജിത് സപ്പാല്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജനാണെങ്കിലും ഇംഗ്ലണ്ടിലായിരുന്നു ജനനം.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട ഓക് ലാന്റ് സിറ്റിയിലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിച്ച അനുഭവസമ്പത്ത് പുതിയ ചുമതല നിര്‍വഹിക്കാന്‍ തന്നെ കൂടുതല്‍ സഹായിക്കുമെന്ന് നിഷാന്ത് പറഞ്ഞു.

ജോഷിയുടെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു. ഓക്‌ലാന്റ് പോലീസ് ചീഫ് പറഞ്ഞു. 1998 ലാണ് ഒപിഡിയില്‍ ചേര്‍ന്നതെന്നും ലിറോണി ആം സ്‌ട്രോംഗ് പറഞ്ഞു.

കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ക്രിമിനല്‍ ജസ്റ്റിസില്‍ ബിഎഡും, സെന്റ് മേരീസ് കോളേജില്‍ നിന്നും ഓര്‍ഗനൈസേഷന്‍ ലീഡര്‍ഷിപ്പില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍