നയാഗ്ര മലയാളി സമാജത്തിന്റെ തണല്‍ മരം പദ്ധതിയുടെ കീഴില്‍ നിര്‍മിച്ച ആദ്യ ഭവനത്തിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു. ഇടുക്കിയിലെ കഞ്ഞിക്കുഴിയില്‍ നടന്ന ചടങ്ങില്‍ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ചേലച്ചുവട് ഗ്രാമത്തിലെ ബിനു-ഷിന്റ ദമ്പതികള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറി. സ്ഥലത്തെ ജനപ്രതിനിധികളും, പുരോഹിതന്മാരുടെയും, നയാഗ്ര മലയാളി സമാജത്തിന്റെ പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു താക്കോല്‍ദാന ചടങ്ങ്.

നയാഗ്ര മലയാളി സമാജത്തിന്റെ തണല്‍ മരം പദ്ധതി അഭിനന്ദനാര്‍ഹമാണെന്നും, ഈ പദ്ധതി മറ്റു പ്രവാസി സംഘടകള്‍ക്ക് മാതൃകയാണെന്നും താക്കോല്‍ ദാനം നിര്‍വഹിച്ചു കൊണ്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നാട്ടില്‍ കഷ്ടത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ കൂടുതല്‍ പ്രവാസി സംഘടനകള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ജോസഫ് വയലില്‍, വാര്‍ഡ് മെംബര്‍മാരായ സോയ്മോന്‍ സണ്ണി, മാത്യു തായങ്കരി, ചുരുളി സെന്റ് തോമസ് ഫോറാനേ പള്ളി വികാരി ഫാ.ജോസഫ് പാപ്പാടി, ചേലച്ചുവട് സെന്റ് ജോര്‍ജ് യാക്കോബായ പള്ളി വികാരി ഫാ.മനോജ് ഇറാചേറി, ചുരുളി സെന്റ് തോമസ് ഫോറാനേ പള്ളി അസിസ്റ്റന്റ് വികാരി ഫാ.മാത്യു കോയിക്കല്‍ ചേലച്ചുവട് എസ്എന്‍ഡിപി പ്രസിഡന്റ് സികെ മോഹന്‍ദാസ്, ചേലച്ചുവട് കെവിവിഇഎസ് പ്രസിഡന്റ് വികെ കമലാസനന്‍, ചേലച്ചുവട് കെവിവിഇഎസ് സെക്രട്ടറി രവി ഹരിശ്രീ വീട് നിര്‍മാണ പദ്ധതിയുടെ ലോക്കല്‍ കോഓര്‍ഡിനേറ്റര്‍ ഇമ്മാനുവേല്‍ അഗസ്റ്റിന്‍ എന്നിവരും നയാഗ്ര മലയാളി സമാജത്തെ പ്രതിനിധീകരിച്ചു സ്റ്റാന്‍ലി ജോര്‍ജ് പകലോമറ്റം ബിനു ജോര്‍ജ് പകലോമറ്റം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

വിവിധ സ്ഥലങ്ങളില്‍ നിന്ന് നയാഗ്ര മലയാളി സമാജത്തിനു ലഭിച്ച അപേക്ഷകളില്‍ നിന്നും സഹായം ആവശ്യമുള്ളവരുടെ ക്രമപട്ടിക തയ്യാറാക്കിയാണ് ഇവരെ തിരഞ്ഞെടുത്തത്. ഡെന്നി കണ്ണുക്കാടന്റെ നേതൃത്വത്തിലുള്ള ടീമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കിയത്. സഹായങ്ങളും സേവന പദ്ധതികളും, വരും നാളുകളില്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ നയാഗ്ര മലയാളി സമാജം ലക്ഷ്യമിടുന്നുണ്ടെന്ന് പ്രസിഡന്റ് ബൈജു പകലോമറ്റം പറഞ്ഞു.

പ്രസിഡന്റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്റ് ബിമിന്‍സ് കുര്യന്‍, സെക്രട്ടറി എല്‍ഡ്രിഡ് കാവുങ്കല്‍, ട്രഷറര്‍ ടോണി മാത്യു, ജോയിന്റ് സെക്രട്ടറി കവിത പിന്റോ, ജോയിന്റ് ട്രഷറര്‍ ബിന്ധ്യ ജോയ്, കമ്മിറ്റി അംഗങ്ങളായ രാജേഷ് പാപ്പച്ചന്‍, നിത്യ ചാക്കോ, സുനില്‍ ജോക്കി, റോബിന്‍ ചിറയത്, മധു സിറിയക്, സജ്ന ജോസഫ്, ലക്ഷ്മി വിജയ്, ഓഡിറ്റര്‍ പിന്റോ ജോസഫ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജയ്‌മോന്‍ മാപ്പിളശ്ശേരില്‍, കോശി കാഞ്ഞൂപ്പറമ്പന്‍ ഉപദേശക സമിതി അംഗങ്ങായ സുജിത് ശിവാനന്ദ്, വര്‍ഗീസ് ജോസ്, രാജീവ് വാരിയര്‍, ഷെഫീഖ് മുഹമ്മദ്, പ്രസാദ് മുട്ടേല്‍ എന്നിവരും പദ്ധതിയുടെ വിവിജയത്തില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. 

വാര്‍ത്തയും ഫോട്ടോയും : ആസാദ് ജയന്‍