NewZealand Parliament member Malayaliവെല്ലിംഗ്ടണ്‍: ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ന്യുസിലന്‍ഡില്‍ പാര്‍ലമെന്റ് അംഗമാകുന്നു. എറണാകുളം പറവൂര്‍ സ്വദേശിനിയായ പ്രിയങ്ക രാധാകൃഷ്ണനാണ് ലേബര്‍ പാര്‍ട്ടിയുടെ ലിസ്റ്റ് എംപി ആകുന്നത്. ഒക്ടോബര്‍ രണ്ടാം വാരം പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്യും.

2004 ല്‍ സ്റ്റുഡന്റ്സ് വിസയില്‍ എത്തി ന്യൂസിലന്‍ഡിലെ ഭരണചക്രത്തില്‍ സ്ഥാനം പിടിച്ച ഏക മലയാളി സാന്നിധ്യമാണ് കിവി-ഇന്ത്യന്‍ സ്ഥാനാര്‍ത്ഥിയായി ലേബര്‍ പാര്‍ട്ടിയുടെ ബാനറില്‍ ഓക്ക് ലാന്‍ഡിലെ മൗന്‍ഗാകിക്കിയെ പ്രതിനിധീകരിച്ച പ്രിയങ്ക. ന്യുസിലന്‍ഡിലെ ലേബര്‍ പാര്‍ട്ടിയുടെ ആദ്യത്തെ കിവി- ഇന്ത്യന്‍ എംപി കൂടെ ആണ് പ്രിയങ്ക രാധാകൃഷ്ണന്‍.

ചരിത്രത്തില്‍ ആദ്യമായാണ് മലയാളി ന്യുസിലാന്‍ഡ് പാര്‍ലമെന്റ് അംഗമാകുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 23 ന് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേരിയ വ്യതാസത്തിനു തൊട്ടടുത്ത എതിരാളിയായ നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ലീ ടെന്നിസിനോട്, പ്രിയങ്ക പരാജയപ്പെട്ടിരുന്നു.

ന്യൂസിലന്‍ഡിലെ തിരഞ്ഞെടുപ്പ് രീതി ഇന്ത്യയില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. ആകെയുള്ള 120 സീറ്റില്‍ 71 ഇലക്ടറല്‍ സീറ്റ് ആണ് . ഈ മണ്ഡലങ്ങളിലേക്ക് വോട്ടര്‍മാര്‍ നേരിട്ട് എംപിയെ തിരഞ്ഞെടുക്കുമ്പോള്‍ ബാക്കിയുള്ള 49 സീറ്റ് അകെ ഓരോ പാര്‍ട്ടിക്കും കിട്ടിയ വോട്ടു ശതമാനം കണക്കാക്കി അതാതു പാര്‍ട്ടി നല്‍കുന്ന ലിസ്റ്റില്‍ നിന്ന് എംപിയാക്കും . ഇതനുസരിച്ചു 41 % വോട്ടു കിട്ടിയ നാഷണല്‍ പാര്‍ട്ടിക്ക് 41 ഇലക്ടറേറ്റില്‍ (നിയോജകമണ്ഡലങ്ങളില്‍ ) നിന്ന് ജയിച്ച 41 എംപി മാറും വോട്ടിംഗ് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ 17 ലിസ്റ്റ് എംപിമാരും കിട്ടും. ഇതില്‍ തന്നെ നേരത്തെ തന്നെ കിവി ഇന്ത്യന്‍ , ലിസ്റ്റ് എംപി മാരായ കണ്‍വെല്‍ജിത് ബക്ഷിയും പരംജിത് പരാമാരും നാഷണല്‍ പാര്‍ട്ടിയുടെ ലിസ്റ്റില്‍ നിന്ന് വീണ്ടും ലിസ്റ്റ് എംപി ആക്കും . ഇവര്‍ ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പിലും തൊട്ടടുത്ത എതിരാളികളായ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ നിന്ന് ദയനീയ പരാജയം ഏറ്റുവാങ്ങി. എന്നിരുന്നാലും പാര്‍ട്ടിയില്‍ ഇന്ത്യന്‍ പ്രാതിനിധ്യം ഉള്‍ക്കൊള്ളിക്കാന്‍ ആണ് പാര്‍ട്ടിയില്‍ സീനിയര്‍ ആയ ഈ നേതാക്കന്മാരെ വീണ്ടും നാഷണല്‍ പാര്‍ട്ടി ലിസ്റ്റ് എംപി മാരായി നോമിനേറ്റ് ചെയ്യുന്നത്. 

ലേബര്‍ പാര്‍ട്ടിക്കും , ഈ തിരഞ്ഞെടുപ്പില്‍ 36 % വോട്ടു കിട്ടി, ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കു 16 ലിസ്റ്റ് എംപി മാരെ കിട്ടും,കൂടാതെ 29 നിയോജക മണ്ഡലങ്ങളില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിട്ടുണ്ട് . അങ്ങനെ അകെ 45 എംപി മാര്‍ ലേബര്‍ പാര്‍ട്ടിക്കും ലഭിക്കും.

ഇങ്ങനെ ലിസ്റ്റ് എംപിമാരാകേണ്ട ലേബര്‍ പാര്‍ട്ടിയുടെ ലിസ്റ്റില്‍ 11 മതു സ്ഥാനമാണ് പ്രിയങ്ക രാധാകൃഷ്ണനുള്ളത് . ലിസ്റ്റ് എംപിമാര്‍ക്കും തിരഞ്ഞെടുക്കപ്പെട്ട എംപി മാര്‍ക്കും പാര്‍ലമെന്റില്‍ അധികാരങ്ങളും, അവകാശങ്ങളും ഒരേ പോലെ ആണ് . ലിസ്റ്റ് എംപി ഒരു ഇലക്ടറേറ്റിനെ ( നിയോജകമണ്ഡലത്തെ) പ്രതിനിധികരിക്കുന്നില്ല . പക്ഷെ എംപി എന്ന നിലയില്‍ ന്യുസിലന്‍ഡില്‍ എവിടെ വേണമെങ്കിലും സര്‍ക്കാര്‍ ചിലവില്‍ ഓഫീസ് സ്ഥാപിക്കാം . മറ്റു പാര്‍ലമെന്റു കമ്മിറ്റികളില്‍ മെമ്പറോ, മന്ത്രിയോ ആകാം, എന്നാല്‍ ലേബര്‍ പാര്‍ട്ടി ഇപ്പോഴത്തെ അവസ്ഥയില്‍ പ്രതിപക്ഷത്താകും . ചെറിയ പാര്‍ട്ടികളായ ഗ്രീന്‍ , ന്യുസിലാന്‍ഡ് ഫസ്റ്റ് എന്നി പാര്‍ട്ടികള്‍ക്ക് ഈ വര്‍ഷം ഒറ്റ സ്ഥാനാര്‍ഥിപോലും ഇലക്ടറേറ്റില്‍ വിജയിപ്പിക്കാനായില്ല , എന്നാല്‍ ആകെ കിട്ടിയ അവരുടെ പാര്‍ട്ടി വോട്ടിന്റെ അടിസ്ഥാനത്തില്‍ , ഗ്രീന്‍പാര്‍ട്ടിക്ക് ഏഴും, ന്യുസിലാന്‍ഡ് ഫസ്റ്റിന് ഒമ്പതും എംപിമാരെ കിട്ടും . ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടിയ നാഷണല്‍ പാര്‍ട്ടിക്ക് ഭുരിപക്ഷമില്ലാത്തിതിനാല്‍ , ചെറു പാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമാണ് , ഈ രണ്ടു പാര്‍ട്ടികളും ലേബര്‍ പാര്‍ട്ടിയെ പിന്തുണച്ചാല്‍ , ഭരണം ലേബര്‍ പാര്‍ട്ടിക്ക് കിട്ടും, ഏതെങ്കിലും ഒരു ചെറു പാര്‍ട്ടി നാഷനലിനെ പിന്തുണച്ചാല്‍ ഭരണം ഇപ്പോഴത്തെ ഭരണകക്ഷിയായ നാഷണല്‍ പാര്‍ട്ടിക്ക് കിട്ടും. ചര്‍ച്ചകള്‍ നടന്നു വരുകയാണ്

പാര്‍ട്ടിയുടെ പോളിസി മേക്കിങ് കമ്മിറ്റിയില്‍ അംഗമായ പ്രിയങ്ക 2004 ല്‍ ഉന്നത പഠനത്തിനായി സിംഗപ്പൂരില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭാസത്തിനു ശേഷം ന്യുസിലാന്‍ഡിലേക്കു സ്റ്റുഡന്റ് വിസയില്‍ ആണ് എത്തിയത്. 2006 ല്‍ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പൊതുപ്രവര്‍ത്തനം ആരംഭിച്ചു.
കഴിഞ്ഞ 11 വര്‍ഷത്തോളമായി ലേബര്‍ പാര്‍ട്ടിക്കുവേണ്ടി പ്രിയങ്ക കാഴ്ചവച്ച നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് എംപിസ്ഥാനത്തേക്ക് മത്സരിക്കാന്‍ അവസരം ഒരുക്കിയത്. 2006 ല്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന ഇവര്‍ നിലവില്‍ ലേബര്‍ പാര്‍ട്ടിയുടെ പബ്ലിക് പോളിസി ഫ്രെയിം ചെയ്യുന്ന കമ്മിറ്റിയുടെ അംഗവും പാര്‍ട്ടിയിലെ പല സബ് കമ്മിറ്റികളില്‍ അംഗവും ഉപദേശകയും ആണ്.

Parents of Priyanka

വെല്ലിംഗ്ടണിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡവലപ്മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രിയങ്ക മീഡിയ സ്റ്റഡീസിലും സോഷ്യോളജിയിലും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോളിസി അനാലിസിസ്, സോഷ്യല്‍ വര്‍ക്ക് എന്നീ മേഖലകളില്‍ പ്രവര്‍ത്തി പരിചയവും ഉണ്ട്. 2004ല്‍ ന്യൂസിലന്‍ഡില്‍ എത്തിയ പ്രിയങ്ക ഉന്നത വിദ്യാഭ്യാസം മാസി , വിക്ടോറിയ യൂണിവേഴ്സിറ്റികളില്‍ ആണ് പൂര്‍ത്തിയാക്കിയത്. ക്രൈസ്റ്റില്‍ ചര്‍ച്ചില്‍ നിന്നുള്ള സ്‌കോട്ട്ലണ്ട് വംശജനായ റിച്ചാര്‍ഡ്സണ്‍ ആണ് ഭര്‍ത്താവ്. മാതാപിതാക്കളായ രാധാകൃഷ്ണനും ഉഷയും ചെന്നൈയില്‍ വിശ്രമ ജീവിതം നയിക്കുന്നു.