ഡിട്രോയിറ്റ്: മിഷിഗണ്‍ മേയര്‍ വിറ്റ്മര്‍ പുറപ്പെടുവിച്ച സ്റ്റെ അറ്റ് ഹോം ഉത്തരവില്‍ നിന്നും ദേവാലയങ്ങള്‍, സിനഗോഗുകള്‍, മോസ്‌കുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. അന്‍പത് ആളുകള്‍ വരെ കൂടുവാനുള്ള അനുവാദപരിധി ഇപ്പോഴും ആരാധനാലയങ്ങള്‍ക്ക് ബാധകമാണെന്നും ഉത്തരവ് ലംഘനമായി കണക്കാക്കി പിഴ ചുമത്തില്ലെന്നും പുതിയ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മറ്റ് രീതിയിലുള്ള യാതൊരു ഒത്തുചേരലുകളും അനുവദിക്കുന്നതല്ല.
ആരാധനാലയങ്ങളെ ഒഴിവാക്കി മേയറുടെ ഉത്തരവിനെതിരെ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ദേവാലയങ്ങളില്‍ പോയി കോവിഡ് 19 പരത്തുകയല്ല മറിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ സേവനം, ഭക്ഷണം, മരുന്നുകള്‍, അടിയന്തര സഹായം എന്നിവ നല്‍കുകയാണ് ആരാധനാലയങ്ങളുടെ ഇപ്പോഴത്തെ ഉത്തരവാദിത്വമെന്ന് മേയര്‍ വിറ്റ്മര്‍ വ്യക്തിമാക്കി.
വാര്‍ത്ത അയച്ചത് ; അലന്‍ ചെന്നിത്തല