ബ്രിസ്ബേന്‍; ഓസ്ട്രേലിയയിലെ ക്വിന്‍സ്ലാന്‍ഡില്‍ ബ്രിസ്ബേന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളി പ്രവാസി സംഘടനയായ ബ്രിസ്ബേന്‍ മലയാളി അസോസിയേഷന്റെ 2021-'22 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ബ്രാക്കന്‍ റിഡ്ജ് സ്റ്റേറ്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് മനോജ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പോള്‍ പുതുപ്പിള്ളില്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ഷൈജു തോമസ് സാമ്പത്തിക റിപ്പോര്‍ട്ട് അവലോകനം നടത്തി.

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ രാജേഷ് നായര്‍ പ്രിസൈഡിങ് ഓഫീസറായിരുന്നു. 2021-'22 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി സജിത്ത് കെ ജോസഫ് (പ്രസിഡന്റ്), ജോസ് കാച്ചപ്പിള്ളി (സെക്രട്ടറി), സുനീഷ് മോഹന്‍ (ട്രഷറര്‍), ലിജി ജോസ് (വൈസ് പ്രസിഡന്റ്), ആല്‍ബര്‍ട്ട് മാത്യു(ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. നിര്‍വാഹക സമിതിയില്‍ വിവിധ കമ്മിറ്റികളുടെ കോഓര്‍ഡിനേറ്റര്‍മാരായി ജിജോ ആന്റണി ആക്കനത് (പബ്ലിക് റിലേഷന്‍സ്), സ്വരാജ് മാണിക്കത്താന്‍ (വെബ്സൈറ്റ് & സോഷ്യല്‍ മീഡിയ), അനില്‍ തോമസ് (കള്‍ച്ചറല്‍ & ആര്‍ട്‌സ്), ഷാജു മാളിയേക്കല്‍ (സ്‌പോര്‍ട്‌സ് & ഗെയിംസ്), ജോമോന്‍ ജോസഫ് (ഫുഡ് & ബിവറേജസ്), സെബി എഫ് ആലപ്പാട്ട് (ഇവെന്റ്‌സ് & സ്‌പോണ്‍സേര്‍സ്) എന്നിവരെയും തിരഞ്ഞെടുത്തു.

വാര്‍ത്തയും ഫോട്ടോയും : സ്വരാജ് സെബാസ്റ്റ്യന്‍ മാണിക്കത്താന്‍