കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്‍, പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.നിബി കണ്ണായിയുടെ നേതൃത്വത്തില്‍ 2021-2022 കാലയളവിലേക്കുള്ള പാരിഷ് കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു.

മനോജ് അന്തോണി (ട്രസ്റ്റി), ഷിനൊ മാച്ചുവീട്ടില്‍ ആന്റണി (ട്രസ്റ്റി), എബിന്‍ ജയിംസ് (ഫിനാന്‍സ്), നിഷ ബാബു (പി.ആര്‍.ഒ), ശോഭ ജോസ് (പാരിഷ് സെക്രട്ടറി), പ്രദീപ് ചിറ്റിലപ്പിള്ളി ഗബ്രിയേല്‍ (ഫാമിലി അപോസ്റ്റലെറ്റ്),  അശ്വിന്‍ പാറ്റാനി (ലിറ്റര്‍ജി,ക്വയര്‍, യൂത്ത്  അപോസ്റ്റലെറ്റ്), ജോണ്‍ കുറ്റിലമ്പേല്‍  (സേഫ് എന്‍വയണ്‍മെന്റ്, സി.സി.ഡി), സോണി ജോസഫ് (ചാരിറ്റി), ഐസക്ക് ഡൊമിനി (ഐറ്റി & മീഡിയ കോഓര്‍ഡിനേറ്റര്‍) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.  

ഇത് കൂടാതെ, മിഷനിലെ മൂന്നു വാര്‍ഡുകളും 2021- 2022 ലേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു. അനു ടോം, കിരണ്‍ ജോസഫ് ഇലവുങ്കല്‍ (സെന്റ്്. അല്‍ഫോന്‍സാ വാര്‍ഡ്), ഡിലിന്‍ ജോയ്, അലീസ മോന്‍സ് (സെന്റ് ചാവറ വാര്‍ഡ്), ജിന്‍സണ്‍ സാനി (സെന്റ് എവുപ്രാസ്യാ വാര്‍ഡ്) എന്നിവരെയാണ്  തിരഞ്ഞെടുത്തത്.

ജോയിച്ചന്‍ പുതുക്കുളം