ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷിക യോഗം ജൂബിലി മെമ്മോറിയല്‍ സി.എസ്.ഐ. പള്ളിയില്‍ വെച്ച് നടന്നു. പ്രസ്തുത യോഗത്തില്‍ വെച്ച് പുതിയ ഭാരവാഹികളായി വിവിധ സഭകളിലെ പ്രതിനിധികളായ ഫാ.ജോണ്‍ തോമസ് (പ്രസിഡന്റ്), റവ.ഷാലു ടി. മാത്യു, തോമസ് ജേക്കബ് (വൈസ് പ്രസിഡന്റുമാര്‍), പ്രേംസി ജോണ്‍ രണ്ടാമന്‍ (സെക്രട്ടറി), ഗീവര്‍ഗീസ് മാത്യൂസ്, കെ.പി.വര്‍ഗ്ഗീസ് (ജോയിന്റ് സെക്രട്ടറിമാര്‍), ജോണ്‍ താമരവേലില്‍ (ട്രഷറര്‍), ജിന്‍സണ്‍ പത്രോസ്, (ജോയിന്റ് ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി