സാന്റിയാഗോ: കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോ മലയാളി അസോസിയേഷന്റെ (SDM) 2021 - 2023 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ശ്യാം ശങ്കറും സെക്രട്ടറിയായി ഡോ.സിനു പോളും വൈസ് പ്രസിഡന്റായി വിധു എം നായരും ട്രഷററായി ഡോ.മനീഷ് കെ എമ്മും തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചുപേരടങ്ങിയ ഭരണനിര്‍വഹണ സമിതിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. രണ്ടു വര്‍ഷമാണ് പുതിയ ഭാരവാഹികളുടെ കാലാവധി. കോവിഡ് മഹാമാരിക്കിടയിലും സജീവമായ സംഘടന സാന്റിയാഗോയിലെ മലയാളി സമൂഹത്തിനിടയില്‍ നിരവധി കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. 

പുതിയ ഭാരവാഹികള്‍: ശ്യാം ശങ്കര്‍ (കൊട്ടാരക്കര) - പ്രസിഡന്റ്, വിധു എം നായര്‍ (മല്ലപ്പള്ളി) - വൈസ് പ്രസിഡന്റ്, ഡോ.സിനു പോള്‍ (കോതമംഗലം) - സെക്രട്ടറി, ഡോ.മനീഷ് കെ എം (പുതുപ്പള്ളി) - ട്രഷറര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്: ആശ മാരാര്‍ (തൃശൂര്‍), ദീപു തോമസ് (അടൂര്‍), ഋഷികേശ് ഉണ്ണി (എറണാകുളം), ഷാലിമ സിദ്ധീഖ് (എറണാകുളം), സോണി കോയിതറ (എറണാകുളം).