ന്യൂയോര്‍ക്ക് ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സിന് നവനേതൃത്വം. പ്രസിഡന്റ് ജെയിംസ് ചെറിയാന്‍, വൈസ് പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, സെക്രട്ടറി വിനു ദേവസ്യ, ജോ. സെക്രട്ടറി ജോസഫ് അമ്മാകില്‍, ട്രഷറര്‍ ജോസ് ജോസഫ്, ബോര്‍ഡ് ചെയര്‍മാന്‍ ജേക്കബ് മാത്യു എന്നിവരെയും ബോര്‍ഡ് മെംബേര്‍സ് ആയി എബ്രഹാം തോമസ്, ജെന്നി ജോസഫ്, സാബു തടിപ്പുഴ, സജി ജോസഫ് എന്നിവരെയും എക്സ് ഓഫിസിയോ മെമ്പറായി റോയ് തോമസിനെയും തെരെഞ്ഞെടുത്തു.

റായ് തോമസിന്റെ നേതൃത്വത്തില്‍ നടന്ന കഴിഞ്ഞ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ യോഗം നന്ദിയോടെ അനുസ്മരിച്ചു. കൊറോണ വൈറസ് വ്യാപനഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴി കൂടുതല്‍ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തുടരുവാനും യോഗം തിരുമാനിച്ചു.

ജോയിച്ചന്‍ പുതുക്കുളം