ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററിന്റെ 2020-2022 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഐസി ആന്റ് ഇസി വാര്‍ഷിക പൊതുയോഗം ജോര്‍ജ് ജോസഫ്-പ്രസിഡന്റ്, ബോബന്‍ കൊടുവത്ത്-വൈ.പ്രസിഡന്റ്, ജോസ് ഓച്ചാലില്‍-സെക്രട്ടറി, തോമസ് ജെ വടക്കേമുറിയില്‍-ജോ.സെക്രട്ടറി, സിജു കൈനിക്കര-ട്രഷറര്‍, വി.എസ്.ജോസഫ്- ജോ.ട്രഷറര്‍ എന്നിവരെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ചെറിയാന്‍ ചൂരനാട്, ഡാനിയേല്‍ കുന്നേല്‍, ഐ വര്‍ഗീസ്, മാത്യു കോശി, പ്രദീപ് നാഗനൂലില്‍, പി.ടി.സെബാസ്റ്റ്യന്‍, രമണികുമാര്‍, റോയ് കൊടുവത്ത്, ടോണി നെല്ലുവേലില്‍ എന്നിവരെ ബോര്‍ഡ് മെംബറായും തിരഞ്ഞെടുത്തു.

പ്രസിഡന്റ് ചെറിയാന്‍ ചൂരനാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജോര്‍ജ് ജോസഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ രാജന്‍ ഐസക്, കോശി പണിക്കര്‍, പീറ്റര്‍ നെറ്റോ എന്നിവര്‍ പങ്കെടുത്തു. പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍