ഷിക്കാഗോ: ലോക മലയാളി വീടുകളിലെ ഭാര്യാ- ഭര്‍തൃ ബന്ധത്തിലെ അസ്വാരസ്യങ്ങളും തന്മൂലം കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക വിഷമങ്ങളും പരിഹരിച്ച് സന്തോഷവും സമാധാനവും നിറഞ്ഞ, ആരോഗ്യകരമായ കുടുംബാന്തരീക്ഷം സംജാതമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടുകൂടി വിഭാവനം ചെയ്ത 'എംപാഷ ഗ്ലോബലി'ന്റെ 47 അംഗ പ്രൊഫഷണല്‍ കമ്മിറ്റി സേവന സന്നദ്ധമായി നിലവില്‍ വന്നു. ഫോമാ, ഫൊക്കാന എന്നീ ഫെഡറേഷനുകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തന പാരമ്പര്യമുള്ളവരെയും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സാമൂഹിക സാംസ്‌കാരിക മാധ്യമ സംഘടനകള്‍ക്ക് നേതൃത്വം നല്‍കി സമൂഹത്തിന്റെ അംഗീകാരത്തിന് അര്‍ഹരായിട്ടുള്ളവരെയുമാണ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ന്യൂയോര്‍ക്കിലെ ഡോ. സാറാ ഈശോ, ഡോ. ബോബി വര്‍ഗീസ് (ഫ്ളോറിഡ), സ്മിത വെട്ടുപാറപ്പുറം (ലോസ് ആഞ്ചലസ്), ഡോ. അജിമോള്‍ പുത്തന്‍പുര (ചിക്കാഗോ) എന്നിവര്‍ കോഓര്‍ഡിനേറ്റര്‍മാരായാണ് കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങളിലെ ഗാര്‍ഹിക പീഡനം ഉന്മൂലനം ചെയ്യുക എന്നതാണ് എംപാഷ ഗ്ലോബലിന്റെ ആത്യന്തികമായ ലക്ഷ്യം. ബോധവത്ക്കരണം ആണ് സുപ്രധാന ദൗത്യം. കമ്മിറ്റിയില്‍ വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള സൈക്കോളജിസ്റ്റുകള്‍, സൈക്യാര്‍ട്ടിസ്റ്റുകള്‍, മോട്ടിവേഷണല്‍ സ്പീക്കര്‍മാര്‍, നിയമവിദഗ്ദ്ധര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലിങ്ങ് വിദഗ്ധര്‍ തുടങ്ങി സമസ്ത മേഖലകളിലേയും പ്രഗത്ഭരായ വ്യക്തിത്വങ്ങളെ ഒരു പ്ലാറ്റ്ഫോമില്‍ അണിനിരത്തിക്കൊണ്ട് എംപാഷ ഗ്ലോബല്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്.

മറ്റു കമ്മിറ്റി അംഗങ്ങള്‍:
ഡോ. എം.വി പിള്ള, ഡോ. എല്‍സി ദേവസ്സി,  ഡോ. ദിവ്യ വള്ളിപ്പറമ്പില്‍, ഡോ. റോയി തോമസ്,ഡോ. രേണു തോമസ്, ഡോ. അഞ്ജു കോരുത്, ഡോ. ലിബി വര്‍ഗ്ഗീസ്,ഡോ. ബിജു പൗലോസ്,ഡോ. എം.പി ജോസഫ്,ഡോ. ലിസ്സി ജോസഫ്,ഡോ. ബിനോയ് ജോര്‍ജ്,ഡോ. അലക്സ് തോമസ്,ഡോ. എഡ്വിന്‍ സൈമണ്‍,ഡോ. രേഖാ മേനോന്‍,ഡോ. സുനിതാ ചാണ്ടി,ഡോ. മനീഷ് നായര്‍,ഡോ. ആനി തോമസ്,സി. ഗ്രെയ്സ് കൊച്ചുപറമ്പില്‍ എസ്.ഐ.സി,സിമി ജെസ്റ്റോ,റെനി പൗലോസ്,ജോസ് കോലഞ്ചേരി,ബീനാ തോമസ് കൊച്ചുവീട്ടില്‍,മറിയാമ്മ പിള്ള,സില്‍വിയ അനിറ്റ്,ഷോമാ വാച്ചാച്ചിറ,മാര്‍ലി ജിബി,ജെസി കുര്യന്‍,ജോമോന്‍ തെക്കേത്തൊട്ടിയില്‍.

അറ്റോര്‍ണീസ്: റാം ചീരത്ത് ജിമ്മി വാച്ചാച്ചിറ. ലോ എന്‍ഫോഴ്സ്മെന്റ്: അനു സുകുമാര്‍, ടൈസണ്‍ മാത്യു, റ്റോമി മേത്തിപ്പാറ തൊമ്മി ഉമ്മന്‍. വെബ്സൈറ്റ്: ബിനു ജോസഫ്. മീഡിയ പാര്‍ട്ണര്‍:ജോര്‍ജ് ജോസഫ്, അനില്‍ മറ്റത്തില്‍കുന്നേല്‍, ബിജു സക്കറിയ, സൈമണ്‍ വളാച്ചേരില്‍, ഡോ. ജോര്‍ജ് കാക്കനാട്ട്, സുനില്‍ തൈമറ്റം, ജോസ് ചെന്നിക്കര, നിര്‍മ്മല ജോസഫ്, എ.എസ് ശ്രീകുമാര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ബെന്നി വാച്ചാച്ചിറ (ചിക്കാഗോ): 847 322 1973
വിനോദ് കോണ്ടൂര്‍ (ഡിട്രോയിറ്റ്): 313 208 4952