ന്യുയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന യുവജന സഖ്യം ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഭദ്രാസന അധ്യക്ഷന്‍ ബിഷപ്പ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസിന്റെ നേതൃത്വത്തില്‍ പോസ്റ്റല്‍ ബാലറ്റിലൂടെ നടത്തി. വൈസ് പ്രസിഡന്റ് റവ.സാം ടി.മാത്യു (സെന്റ്.പീറ്റേഴ്‌സ് മാര്‍ത്തോമ ചര്‍ച്ച്, ന്യൂ ജേഴ്സി), സെക്രട്ടറി ബിജി ജോബി (മാര്‍ത്തോമ ചര്‍ച്ച്, ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച്), ട്രഷറര്‍ ജിനേഷ് നൈനാന്‍ (സെന്റ്.മാത്യൂസ് മാര്‍ത്തോമ ചര്‍ച്ച് കാനഡ), ഡയോസിഷന്‍ അസംബ്ലി അംഗം ഷൈജു വര്‍ഗീസ് (സാന്‍ഫ്രാന്‍സിസ്‌കോ മാര്‍ത്തോമ ചര്‍ച്ച്) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ബിജി ജോബി യുവജന സഖ്യം സൗത്ത് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ്, റീജിയന്‍ സെക്രട്ടറി, സെന്റര്‍ സെക്രട്ടറി, ശാഖ സെക്രട്ടറി എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ട്രഷറാര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ജിനേഷ് നൈനാന്‍ റീജിയന്‍ സെക്രട്ടറി, ശാഖ സെക്രട്ടറി എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്. അസംബ്ലി അംഗം ആയി തിരഞ്ഞെടുക്കപ്പെട്ട ഷൈജു വര്‍ഗീസ്, വെസ്റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റ്, യുവധാര എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം, ഡയോസിഷന്‍ അസംബ്ലി അംഗം, ശാഖ സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 

ബിന്‍സി ജോണ്‍ (ക്രിസ്‌തോസ് മാര്‍ത്തോമ്മ ചര്‍ച്ച്, ഫിലാഡല്‍ഫിയ), യുവധാര ചീഫ് എഡിറ്റര്‍ ആയും. എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായി ആന്‍സി മനോജ്, അനീഷ് ജോയ്സണ്‍, ജസ്റ്റിന്‍ ജോസ്, സോണി ജോസഫ്, വിജു വര്‍ഗീസ് എന്നിവരെയും, ഷിജി അലക്‌സ് (ഷിക്കാഗോ മാര്‍ത്തോമ്മ ചര്‍ച്ച്) മിഷന്‍ ബോര്‍ഡ് കോഓര്‍ഡിനേറ്റര്‍ ആയും. ബോര്‍ഡ് അംഗങ്ങളായി ക്രിസ്റ്റി ജെ. മാത്യു, റോക്കി എബ്രഹാം, ഷോണ്‍ ജേക്കബ്, സിബി മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.

വാര്‍ത്ത അയച്ചത് : ഷാജീ രാമപുരം