കാലിഫോര്‍ണിയ: ഐഎന്‍.ഒസി കേരളയുടെ കീഴില്‍ കാലിഫോര്‍ണിയ ചാപ്റ്റര്‍ നിലവില്‍ വന്നു. സംഘടനാ രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയസമ്പത്തും വിവിധ സംഘടനകളുടെ സാരഥിയും, മികച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജോണ്സണ് ചീക്കംപാറയുടെ (പ്രസിഡന്റ്) നേതൃത്വത്തില്‍ ആരംഭിച്ച ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റ് ജൂപ്പി ജോര്‍ജ്, ജനറല്‍ സെക്രട്ടറി സണ്ണി നടുവിലേക്കുറ്റ്, ട്രഷറര്‍ പോള്‍ ഐസക്ക് എന്നിവരാണ്. കമ്മിറ്റി മെംബേഴ്സായി ലാലു കുര്യന്, റോയി മാത്യു, വര്‍ഗീസ് പടിഞ്ഞാറേമുറിയില്, ബിനു കളീക്കല്‍ മാത്യു, ഡയസ് മാത്യു, ജിമ്മി ജോസഫ്, രാജി സക്കറിയ, സാബു സിറിയക്, സാജന് തങ്കച്ചന്, മാത്യു തോമസ്, റോബി മാണി, ജിബു ജോണ്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ചെയര്മാന് കളത്തില്‍ വര്‍ഗീസ്, പ്രസിഡന്റ് ജോബി ജോര്‍ജ്, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ചാക്കോട്ട് രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍, സെക്രട്ടറി ഡോ.അനുപം രാധാകൃഷ്ണന്, ട്രഷറര്‍ സജി ഏബ്രഹാം, ജോയിന്റ് ട്രഷറര്‍ വാവച്ചന് മത്തായി, വൈസ് ചെയര്മാന് അറ്റോര്‍ണി ജോസ് കുന്നേല്‍ എന്നിവരും നാഷണല്‍ കമ്മിറ്റി അംഗങ്ങളും ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും സംഘനടയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്നു.
ജോയിച്ചന്‍ പുതുക്കുളം