ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണിന്റെ (മാഗ്) പുതിയ പ്രസിഡന്റായി ഡോ.സാം ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് ഡോ.സാം ജോസഫിന്റെ പാനല്‍ സ്വന്തമാക്കിയത്. ഇന്നലെ നടന്ന വിക്ടറി പാര്‍ട്ടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. വാശിയേറിയ പോരാട്ടത്തിലും മലയാളികളുടെ യശസ് ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള വിജയമാണ് ഡോ.സാം ജോസഫ് നടത്തിയതെന്ന് പരിപാടിയുടെ ഉദ്ഘാടനകനായ ശശിധരന്‍ നായര്‍ അഭിപ്രായപ്പെട്ടു. മലയാളികളെ ഒരു കുടക്കീഴീല്‍ നിര്‍ത്തിക്കൊണ്ടു മുന്നോട്ടു കൊണ്ടു പോകാന്‍ പുതിയ ഭരണസമിതിക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

കെന്‍ മാത്യു കീനോട്ട് സ്പീക്കര്‍ ആയിരുന്നു. സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സില്‍ നിന്നും സണ്ണി കാരിക്കല്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.എം എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് പുഷ്പങ്ങള്‍ നല്‍കി ആശംസകള്‍ നേരാന്‍ നിരവധി പേര്‍ എത്തിയിരുന്നു. സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധിയും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റുമായി ഡോ.ജോര്‍ജ് എം. കാക്കനാട്ട് വിജയികള്‍ക്ക് ഹാരാര്‍പ്പണം നടത്തി. പരിപാടിയില്‍ നിരവധി പേര്‍ ആശംസകള്‍ അര്‍പ്പിച്ചു.