ഫിലഡല്‍ഫിയാ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) 2020 ലെ പ്രവര്‍ത്തന തേര് തെളിക്കാന്‍ യുവത്വത്തിന്റെ പ്രതീകമായ ശാലു പുന്നൂസ് പ്രസിഡന്റായും, ബിനു ജോസഫ് സെക്രട്ടറിയായും, ശ്രീജിത്ത് കോമാത്ത് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

തോമസ് ചാണ്ടി (വൈസ് പ്രസിഡന്റ്). ജോണ്‍ ഫിലിപ്പ് (സെക്രട്ടറി), സ്റ്റാന്‍ലി ജോണ്‍ (അക്കൗണ്ടന്റ്), ജോര്‍ജ് എം. മാത്യു, സാബു സ്‌കറിയാ, ജോണ്‍സണ്‍ മാത്യു, അലക്സ് അലക്സാണ്ടര്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്), തോമസ് കുട്ടി വര്‍ഗീസ് (ആര്‍ട്സ് ചെയര്‍മാന്‍), ജെയിംസ് ഡാനിയേല്‍ (സ്പോര്‍ട്ട്സ്), കുറിയാക്കോസ് വര്‍ഗീസ് (യൂത്ത്), രാജു ശങ്കരത്തില്‍ (പബ്ലിസിറ്റി & പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍), ജെയിംസ് പീറ്റര്‍ (ലൈബ്രറി), സോബി ഇട്ടി (ഫണ്ട് റേസിംഗ്), ബാബു കെ. തോമസ് (ചാരിറ്റി & കമ്യൂണിറ്റി), ഫിലിപ്പ് ജോണ്‍ (മാപ്പ് ഐസിസി), ജോസഫ് കുരുവിള (മെമ്പര്‍ഷിപ്പ്), ദീപു ചെറിയാന്‍ (എഡ്യുക്കേഷന്‍ & ഐറ്റി), അഷിതാ ശ്രീജിത്ത് (വുമണ്‍സ് ഫോറം) എന്നിവരെയും, കമ്മിറ്റി മെംബേര്‍സ് ആയി യോഹന്നാന്‍ ശങ്കരത്തില്‍, തോമസ് എം. ജോര്‍ജ്ജ്, അനു സ്‌കറിയാ, ബെന്‍സണ്‍ പണിക്കര്‍, ആന്റോ പണിക്കര്‍, ലിസ്സി തോമസ്, റോയി ജേക്കബ്ബ്, സണ്ണി പടയാറ്റില്‍, ഏലിയാസ് പോള്‍, വര്‍ഗീസ് ഫിലിപ്പ്, സജു വര്‍ഗീസ്, ബിനു നായര്‍, ഏബ്രാഹാം വര്‍ഗീസ്, തോമസ് ജോണ്‍, ജിജു കുരുവിള എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. വിന്‍സന്റ് ഇമ്മാനുവേല്‍, മാത്യു തോമസ് എന്നിവരാണ് ഓഡിറ്റേഴ്സ്.

സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു ചുക്കാന്‍ പിടിച്ചത് ഇലക്ഷന്‍ കമ്മീഷന്‍മാരായി പ്രവര്‍ത്തിച്ച തോമസ് എം. ജോര്‍ജ്ജ്, യോഹന്നാന്‍ ശങ്കരത്തില്‍, ജോണ്‍സണ്‍ മാത്യു എന്നിവരാണ്.

വാര്‍ത്ത അയച്ചത് : രാജു ശങ്കരത്തില്‍